മാസ്മരിക ഫ്രീകിക്ക് ഗോളുമായി മെസി; കൊളംബിയക്കെതിരെ അര്‍ജന്റീനക്ക് വിജയം 3-0

messi
ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഒടുവില്‍ അര്‍ജന്റീനക്ക് വിജയം. കൊളംബിയയെ എതിരില്ലാത്ത്  മൂന്ന് ഗോളുള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ലോകക്പ്പ് റണ്ണറപ്പായ അര്‍ജന്റീന യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കിയത്. കഴിഞ്ഞ ദിവസം ചിരവൈരികളായ ബ്രസീലിനോട് കൂടി തോറ്റ് കനത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആശ്വാസമായി കൊളംബിയക്കെതിരെയുള്ള വിജയം അര്‍ജന്റീനയെ തേടിയെത്തിയത്.

ഇനിയും ജയിച്ചില്ലെങ്കില്‍ പ്രവേശനം അസ്ഥാനത്തായ അര്‍ജന്റീന കരുതലേടെയാണ് കൊളംബിയക്കെതിരെ തുടങ്ങിയത്. കളി തുടങ്ങി പത്ത് മിനുറ്റുകള്‍ തികയുന്നതിന് മുമ്പേ സൂപ്പര്‍ താരം മെസി മുന്‍ലോക ചാമ്പ്യന്‍മാരെ മുന്നിലെത്തിച്ചു. മാസ്മരികമായ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഗോള്‍. 23 ആം മിനിറ്റില്‍ ലൂക്കാസ് പാറ്റോയും 84 ആം മിനിറ്റില്‍ മെസിയുടെ പാസില്‍ ഡി മരിയയും ഗോള്‍ നേടിയതേടെ അര്‍ജന്റീന 3-0 ത്തിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ചിലി ഉറുഗ്വായെ 3-1 ന് തോല്‍പിച്ചു.  മേഖലയില്‍ ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ്  കോപ്പ അമേരിക്കയില്‍ തങ്ങളെ പുറത്താക്കിയ പെറുവിനെതിരെ ബ്രസീല്‍ കളത്തിലിറങ്ങുന്നത്.

ഗോളുകള്‍ കാണാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top