ജനത്തിന് താത്കാലിക ആശ്വാസം; രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചു

petrol

Representational Image

ദില്ലി: 1000-ന്റെയും 500-ന്റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രതീരുമാനത്തെ തുടര്‍ന്ന് നട്ടം തിരിയുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് എണ്ണ കമ്പനികള്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.46 രൂപയും ഡീസല്‍ ലിറ്ററിന് 1.53 രൂപയുമാണ് കുറച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞയാഴ്ച ഇന്ധനവില വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 89 പൈസയും, ഡീസലിന് ലിറ്ററിന് 86 പൈസയും വീതമാണ് എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്. അസംസ്‌കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയില്‍ ബാരലിന് 45 ഡോളറായി കുറഞ്ഞപ്പോഴാണ് ഇന്ത്യയില്‍ എണ്ണ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top