നോട്ട് പ്രതിസന്ധിയോ?; എച്ച്പിയുടെ പുതിയ പദ്ധതിയില്‍ പണമില്ലാതെ ലാപ്ടോപുകള് വാങ്ങാം

ദില്ലി: നോട്ട് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എച്ച്പി. ഉപഭോക്താക്കള്‍ക്ക് 50 ദിവസത്തെ സാവകാശം നല്‍കിയാണ് എച്ച്പി തങ്ങളുടെ നോട്ടുബുക്കുകള്‍ (ലാപ്ടോപ്) വില്ക്കാന് ഒരുങ്ങുന്നത്.
പുതിയ പദ്ധതി പ്രകാരം, ഉപഭോക്താക്കള്‍ക്ക് പ്രത്യേക പലിശ രഹിത ഇഎംഐ പദ്ധതിയിലാണ് നോട്ട്ബുക്കുകളെ എച്ച്പി ലഭ്യമാക്കുക. കൂടാതെ, ഉത്പന്നം വാങ്ങവെ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ പെയ്മെന്റ് നല്‍കേണ്ടതുമില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ എച്ച്പി അറിയിച്ചു. 2016 ല്‍ പുറത്തിറക്കിയ ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് പുതിയ പദ്ധതി പ്രകാരം വാങ്ങാന്‍ സാധിക്കുക. അതേസമയം, ഉത്പന്നങ്ങളുടെ ഇഎംഐ അടവുകള്‍ ആരംഭിക്കുക 2017 ജനുവരി മാസത്തോടെയാണ്.

എച്ച്പി നോട്ടുബുക്കുകള്‍ വാങ്ങുന്നതില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പ്രതിസന്ധിയുണ്ടാകന് പാടില്ലെന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്ന് എച്ച്പി ഇന്ത്യ പേര്‍സണല്‍ സിസ്റ്റം ഡയറക്ടര്‍ കേത്തന്‍ പ്രതാപ് അറിയിച്ചു.
23190 രൂപ നിരക്കില്‍ ആരംഭിക്കുന്ന എച്ച്പി നോട്ടുബുക്കുകളാണ് പദ്ധതിയ്ക്ക് കീഴില്‍ എച്ച്പി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. എച്ച്പിയുടെ 1100 സ്റ്റോറുകളിലാണ് പദ്ധതിയ്ക്ക് കീഴിലുള്ള നോട്ട്ബുക്കുകള്‍ ഒരുക്കിയിട്ടുള്ളത്. നവംബര്‍ 30 വരെയാണ് പദ്ധതിയുടെ പ്രത്യേക ആനുകൂല്യം ലഭ്യമാവുക.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക