ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ചിത്രം ‘വണ്ടര്‍ വുമണി’ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി

wonderwoman

‘വണ്ടര്‍ വുമണ്‍’ പോസ്റ്റര്‍

ആയിരം കോടി മുതല്‍ മുടക്കില്‍ ഹോളിവുഡില്‍ നിന്നൊരു ചിത്രം എത്തുന്നു. ഹോളിവുഡിലെ താരസുന്ദരി ഗാല്‍ ഗഡോറ്റ് പ്രധാനവേഷത്തിലെത്തുന്ന വണ്ടര്‍ വുമണ്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രയിലര്‍ വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സാണ് പുറത്തിറക്കിയത്.

ആമസോണ്‍സിലെ രാജകുമാരിയായ ഡയാനയുടെ കഥയാണ് വണ്ടര്‍ വുമണ്‍ പറയുന്നത്. ലോകമഹായുദ്ധത്തെ പറ്റി അറിഞ്ഞ രാജകുമാരി യുദ്ധം തടയാനായി പുറപ്പെട്ടു പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തപ്പോള്‍:

‘ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍: ദി ഡോണ്‍ ഓഫ് ജസ്റ്റിസ്’ എന്ന ചിത്രത്തില്‍ വന്നു പോകുന്ന കഥാപാത്രമാണ് വണ്ടര്‍ വുമണ്‍. വില്യം മോള്‍ട്ടണ്‍ മാര്‍ട്ട്‌സണ്‍ എഴുതിയ ഇതേ പേരിലുള്ള കഥയെ ആസ്പാദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പാറ്റി ജന്‍കിന്‍സ് ആണ് ചിത്രത്തിന്റെ സംവിധാനം.

ചാള്‍സ് റോവന്‍, സാക്ക് സ്‌നൈഡര്‍, ഡെബോറ സ്‌നൈഡര്‍, റിച്ചാര്‍ഡ് സക്ക്ള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാല്‍ ഗഡോറ്റിനെ കൂടാതെ ക്രിസ് പൈന്‍, കോണി നീല്‍സണ്‍, റോബിന്‍ റൈറ്റ്, ലൂസി ഡേവിസ് എന്നിവരും പ്രധാന വേഷങ്ങലിലെത്തുന്നു.

അടുത്ത വര്‍ഷം ജൂണ്‍ 2-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഐമാക്‌സ് 3ഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ സാധാരണ 3ഡിയിലും 2ഡിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

ട്രയിലര്‍ കാണാം:

DONT MISS