കശ്മീരിലെ സാഹചര്യങ്ങള്‍ അങ്ങേയറ്റം ദുര്‍ബലം, മുന്നൂറോളം ഭീകരര്‍ ഇപ്പോഴും സജീവം; പൊലീസ്

kshmir

ശ്രീനഗര്‍: കശ്മീരിലെ സാഹചര്യങ്ങള്‍ അങ്ങേയറ്റം ദുര്‍ബലമെന്ന് സംസ്ഥാന ഡിജിപി കെ രാജേന്ദ്ര. മുന്നൂറോളം ഭീകരര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും, നിയന്ത്രണ രേഖയിലൂടെ അവര്‍ ഏതു സമയത്തും നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്നുള്ളത് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും രാജേന്ദ്ര കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ തുടരുന്ന നുഴഞ്ഞു കയറ്റം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. കശ്മീരിനെ മുഴുവന്‍ ഇത് ബാധിക്കും. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപി തന്റെ ആശങ്ക അറിയിച്ചത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമ്മാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെങ്കിലും കശ്മീര്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല.

സംഘര്‍ഷങ്ങള്‍ കുറഞ്ഞെങ്കിലും 250 മുതല്‍ 300 വരെ ഭീകരര്‍ കശ്മീരില്‍ ഇപ്പോഴും സജീവമായുണ്ട്. നിലവിലെ സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസത്തേക്ക് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ 70ഓളം കെട്ടിടങ്ങള്‍ക്കാണ് പ്രതിഷേക്കാര്‍ തീവെച്ചത്. ഇതില്‍ 53 കെട്ടിടങ്ങളും പൂര്‍ണ്ണമായി കത്തി നശിച്ചു. കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും രാജേന്ദ്ര പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top