ദ്യോകോവിച്ചിനെ പിന്തള്ളി ആന്‍ഡി മുറെ ടെന്നീസ് റാങ്കിംഗില്‍ ഒന്നാമത്

ആന്‍ഡി മുറെ

ആന്‍ഡി മുറെ

പാരീസ്: നോവാക് ദ്യോകോവിച്ചിനെ പിന്തള്ളി ആന്‍ഡി മുറെ ടെന്നീസ് റാങ്കിംഗിന്റെ തലപ്പത്ത്.  പാരീസ് മാസ്റ്റേഴ്‌സ് സെമി ഫൈനലില്‍ നിന്നും എതിരാളിയായ മിലോസ് റാവോനിക് പരുക്ക് മൂലം പിന്മാറിയതോടെയാണ് 29 കാരനായ മുറെ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. കരിയറില്‍ ഇതാദ്യമായാണ് മുറെ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.

വിംബിള്‍ഡണ്‍ കിരീടവും ഒളിമ്പിക്‌സ് സ്വര്‍ണ്ണവുമടക്കം കരിയറിലെ ഏറ്റവും മികച്ച സീസണുകളിലൊന്നാണ് മുറെയ്ക്ക് ഈ വര്‍ഷം. മാരിന്‍ സിലിക്കിനോട് തോറ്റ് ദ്യോകോവിച്ച് ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായതോടെ ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള വഴി മുറെയ്ക്ക് മുന്നില്‍ തുറന്ന് വരികയായിരുന്നു.  എതിരാളി പരുക്ക് മൂലം പിന്മാറിയതോടെ  അനായാസം മുറെ ഒന്നാം റാങ്കിലേക്ക് കയറുകയായിരുന്നു.

പാരീസ് മാസ്റ്റേഴ്‌സിന്റെ ഫൈനലില്‍ മുറെ ഇസ്‌നെറിനെ നേരിടും. സിലിക്കിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ഇസ്‌നെര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യ ഫ്രെഞ്ച് ഓപ്പണിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ് ഏഴുമാസത്തിന്റെ മാത്രം പിന്നിടുമ്പോഴാണ് ദ്യോകോ ഒന്നാം സ്ഥാനത്തുനിന്നും പുറത്താകുന്നത്. കരിയര്‍ സ്ലാമും ദ്യോകോ നേടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top