ഷാജി പാപ്പനും, അറക്കല്‍ അബുവും, ഡ്യൂഡും, സാത്താന് സേവ്യറുമെല്ലാം കബാലിയില്‍ എത്തിയാല്‍ എങ്ങനെയുണ്ടാകും? കണ്ടു നോക്കൂ

‘ആടി’ലെ രംഗങ്ങള്‍
‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമ കണ്ട് പൊട്ടിച്ചിരിച്ചവരാണ് നമ്മളെല്ലാവരും. ഷാജി പാപ്പനും, അറക്കല്‍ അബുവും, ഡ്യൂഡും, സാത്താന് സേവ്യറുമെല്ലാം ഇപ്പോഴും നമ്മുടെ മനസിലും ട്രോളുകളിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.
സര്‍ദാര്‍ കൃഷ്ണക്കുറുപ്പിനും അപ്പുക്കുട്ടനും ശേഷം കബാലിയായി ഇതാ ഷാജി പാപ്പന് എത്തുകയാണ്. ജയസൂര്യയുടെ ആരാധകര്‍ കൂടിയായ ട്രോളന്മാരാണ് ആടിനെ കബാലിയുമായി റീമിക്സ് ചെയ്തിരിക്കുന്നത്.

കബാലിയുടെ പശ്ചാത്തലത്തല സംഗീതത്തില്‍ രജനിയുടെ ഡയലോഗുകളുമായി ആടിലെ കഥാപാത്രങ്ങള്‍ എത്തിയപ്പോള്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ‘നെരിപ്പാ’യി വന്ന ആടിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
മിഥുന് മാനുവല്‍ തോമസാണ് ആടിന്റെ സംവിധായകന്. ജയസൂര്യ, സണ്ണി വെയിന്‍, ധര്മജന് ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സാന്ദ്ര തോമസ്, വിനായകൻ, രൺജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ആട് ഒരു ഭീകരജീവിയാണ് നിര്‍മ്മിച്ചത്. ചിത്രത്തിന് സംഗീതം പകര്‍ന്നത് ഷാന്‍ റഹ്മാനാണ്. വിഷ്ണു ശര്‍മ്മയാണ് ക്യാമറ.
വീഡിയോ കാണാം:
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക