ഇനി ഉറങ്ങി നേടാം ആരോഗ്യം, ഉറക്കക്കുറവ് അമിതവണ്ണത്തിന് ഇടയാക്കുന്നുവെന്ന് പഠനം

sleeping-girlമതിയായ ഉറക്കം ലഭിക്കാത്തത് അമിത വണ്ണത്തിന് ഇടയാക്കുന്നുവെന്ന് പഠനങ്ങള്‍. ഉറക്കക്കുറവ് അമിതവണ്ണത്തിന് മാത്രമല്ല ആരോഗ്യത്തെ മുഴുവന്‍ ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ശരീരത്തിലെ 385 കിലോ കലോറി നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഉറക്കമെന്നും ഇത് ശരിയായ രീതിയില്‍ സ്ഥിരമായി നടന്നില്ലെങ്കില്‍ ഇത് അമിതവണ്ണത്തിലേക്ക് നയിക്കുമെന്നുമാണ് പഠനത്തിന്റെ സാരം. ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ 172 പേരില്‍ 11 രീതിയില്‍ നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് അമിതവണ്ണത്തിലേക്ക് നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുള്ളത്. ക്ലിനിക്കല്‍ ന്യൂട്രീഷനെ സംബന്ധിച്ചുള്ള യൂറോപ്യന്‍ ജേണലാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.

സ്ഥിരമായ വ്യായമത്തിനും ഭക്ഷണനിയന്ത്രണത്തിനു പുറമേ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള മൂന്നാമത്തെ ഘടകം ഉറക്കം എന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ഉറങ്ങുന്ന സമയത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ഉറങ്ങുന്ന സമയത്തിലുള്ള മാറ്റം എന്നിവ അമിതവണ്ണത്തിലേക്ക് നയിക്കാന്‍ ഇടവരുത്തുന്നു.

ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തുന്ന കലോറി, കൊഴുപ്പ്, വ്യായാമത്തിലൂടെ പുറത്തേക്ക് പോകുന്ന കൊഴുപ്പ്, ഇവ തമ്മിലുള്ള തോത് വ്യത്യാസമാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. ഉറക്കക്കുറവ് ഈ വ്യത്യാസത്തിന് കാരണമാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. ഏര്‍ലി റ്റു ബെഡ്, ഏര്‍ലി വേയ്ക്ക് അപ്പ് എന്നതാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ച് ഏറ്റവും മികച്ച രീതിയെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top