നിങ്ങള്‍ ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നയാളാണോ? എങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു

egg

നിങ്ങള്‍ ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നയാളാണോ? എങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പോഷകഗുണമുള്ള ആഹാരമായ മുട്ട ദിവസവും കഴിക്കുന്നയാളിന് സ്‌ട്രോക്കുണ്ടാകാനുള്ള സാധ്യത 12% കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീനും ആന്റ് ഓക്‌സിഡന്റായ ലുട്ടെയ്‌നും സിയാക്‌സാന്തിനും വൈറ്റമിന്‍ ഇ,ഡി,എ എന്നിവയും ഉണ്ട്, ഇവ സ്‌ട്രോക്കിനെ തടയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുക വഴിയാണ് സ്‌ട്രോക്കിനെ തടയുക. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡൊമിനിക് അലക്‌സാണ്ടറും സംഘവും നടത്തിയ പരീക്ഷണത്തിലാണ കണ്ടെത്തലുണ്ടായത്. നാല് ലക്ഷത്തോളം ആളുകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് ഈ കണ്ടെത്തലുണ്ടായത്. ഹൃദ് രോഗികളിലും പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. കണ്ടെത്തല്‍ അമേരിക്കന്‍ കോളേജ് ഓഫ് ന്യൂട്രീഷ്യന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top