അച്ഛന്റെ സ്‌നേഹം ഓര്‍മ്മിച്ച് പ്രിയങ്കാ ചോപ്രയുടെ മറാത്തി ഗാനം; വീഡിയോ

priyanka-chopra

പ്രിയങ്കാ ചോപ്ര

ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര പാടിയ ആദ്യ മറാത്തി ഗാനം പുറത്തുവന്നു. വെന്റിലേറ്റര്‍ എന്ന ചിത്രത്തിലാണ് പ്രിയങ്കയുടെ വ്യത്യസ്ത ശബ്ദത്തില്‍ ഒരു പാട്ടൊരുക്കിയിരിക്കുന്നത്. ബാബാ എന്നു തുടങ്ങുന്ന ഗാനം ഒരച്ഛന്റേയും മകളുടേയും അതിമനോഹര ബന്ധത്തിന്റെ കഥ പറയുന്നു.

ബോളിവുഡ് സംവിധായകന്‍ അശുതോഷ് ഗവാരിക്കറാണ് വെന്റിലേറ്ററിലെ കേന്ദ്രകഥാപാത്രം. പ്രിയങ്കയും അമ്മ മധു ചോപ്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രിയങ്കയുടെ ആദ്യ നിര്‍മ്മാണസംരംഭമാണിത്. രാജേഷ് മപുസ്‌കാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top