ഗുരുവായൂരില്‍ വിദേശ വനിത ഫ്ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

തൃശൂര്‍: ഗുരുവായൂരില്‍ വിദേശ വനിത ഫ്ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ മമ്മിയൂരിലാണ് സംഭവം.

റുമേനിയ സ്വദേശിയായ റൊബര്‍ട്ടീനയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഹരിഹരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പൊലീസ് പറയുന്നത് ഇപ്രകാരമാണ്. മാണിക്കത്തുപടി സ്വദേശി ഹരിഹരനുമായുള്ള റൊബര്‍ട്ടീനയുടെ വിവാഹം അഞ്ച് മാസം മുന്‍പാണ് കഴിഞ്ഞത്. തുടര്‍ന്ന് ഇരുവരും മമ്മിയൂരിലെ ഫ്ലാറ്റില്‍ താമിസിച്ച് വരികയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ സെക്യൂരിറ്റി ജീവനക്കാരനാണ് റൊബര്‍ട്ടീന മരിച്ചുകിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് ഇയാള്‍ ഗുരുവായൂര്‍ പൊലീസിനേയും ഭര്‍ത്താവ് ഹരിഹരനേയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top