25 ഏക്കര്‍ തണ്ണീര്‍ത്തടം നികത്താന്‍ കോഴിക്കോട് കോര്‍പറേഷന്റെ പദ്ധതി നിര്‍ദ്ദേശം

calicut

കോഴിക്കോട്: കോര്‍പറേഷനിലെ ചേവരമ്പലത്ത് തണ്ണീര്‍ത്തടം നികത്തി വിദ്യഭ്യാസ കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ നീക്കം. ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

20 ഏക്കറോളം തണ്ണീര്‍ത്തടവും അഞ്ച് ഏക്കറോളം ജനവാസ മേഖലയും ഉള്‍പ്പെടുത്തിയാണ് വിദ്യഭ്യാസ കോംപ്ലക്‌സിന് നിര്‍ദ്ദേശം വന്നിരിക്കുന്നത്. മിച്ചഭൂമി പതിച്ചു കിട്ടി അവിടെ വീടുവെച്ച് താമസിക്കുന്നവര്‍ ഉള്‍പ്പെടെ 140 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നതിനാല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കയാണ് ചേവരമ്പലത്തെ തോട്ടില്‍ പീടിക മമ്മിളിത്താഴം പ്രദേശവാസികള്‍.

നിലവില്‍ വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന പോളിടെക്‌നിക് കോളേജ്, എഞ്ചിനിയറിംഗ് കോളേജ് എന്നിവ പുതിയ കോംപ്ലക്‌സിലേക്ക് മാറ്റാനും മറ്റു ചില പുതിയ വിദ്യഭ്യാസ പരിപാടികള്‍ ആരംഭിക്കാനുമാണ് പദ്ധതി നിര്‍ദ്ദേശമുള്ളത്. എന്നാല്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം നികത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നു വരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top