സ്ത്രീവിരുദ്ധരും പിന്‍ബെഞ്ചിലെ വില്ലന്മാരും; മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

ram

വിവാദങ്ങളുടെ കൂട്ടുകാരന്‍ രാം ഗോപാല്‍ വര്‍മ്മ പുതിയ വിവാദത്തില്‍. മൂന്ന് മുന്‍ പ്രധാനമന്ത്രിമാരെ അപമാനിച്ച് ട്വീറ്റ് ചെയ്താണ് രാം ഗോപാല്‍ പുതിയ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയ്, നരസിംഹ റാവു, ചന്ദ്രശേഖര്‍ സിംഗ് എന്നിവരെ അധിക്ഷേപിച്ചാണ് രാംഗോപാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രിമാരും സോണിയ ഗാന്ധിയുമുള്ള ചിത്രമാണ് രാംഗോപാല്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെയൊപ്പം പ്രധാനമന്ത്രിമാരെ രൂക്ഷമായി അപമാനിക്കുന്ന രാംഗോപാലിന്റെ കമ്മറ്റാണ് വിവാദത്തിന് കാരണം. പ്രധാനമന്ത്രിമാരെ പിന്‍ബെഞ്ചിലിരിക്കുന്നവര്‍, സ്ത്രീകളെ ബഹുമാനിക്കാനറിയാത്തവര്‍, മോശം വ്യക്തികള്‍ എന്നൊക്കെയാണ് രാംഗോപാല്‍ വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ പരസ്പരം തമാശ പറഞ്ഞ് ചിരിക്കുന്ന മൂവരുടേയും ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മൂവരുടേയും മുന്നിലായി ഇരിക്കുന്ന സോണിയാ ഗാന്ധിയേയും ചിത്രത്തില്‍ കാണാം.

മൂന്ന് പേരും ആരാണെന്ന് അറിയില്ല, പക്ഷെ സ്‌കൂളിലായാലും പാര്‍ലമെന്റിലായാലും പിന്‍ ബെഞ്ചുകാര്‍ മോശക്കാരാണ്. എന്നായിരുന്നു രാം ഗോപാലിന്റെ ആദ്യ ട്വീറ്റ്. അതിലും രൂക്ഷമായിരുന്ന അടുത്ത ട്വീറ്റ്, സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ഇന്ത്യയിലെ പുരുഷന്മാരുടെ മാനസികാവസ്ഥ പുറത്ത് കൊണ്ടുവരുന്ന ചിത്രമാണിതെന്നും ഇവര്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കണമെന്നുമായിരുന്നു അടുത്തത്. മുന്നിലിരിക്കുന്ന കുലീനയായ സ്ത്രീയെക്കുറിച്ച് മോശം കമന്റ് പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് മൂന്ന് പേരും എന്നും രാംഗോപാല്‍ ട്വീറ്റില്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top