കേരളത്തില്‍ ഇനി തെരുവ് നായ്ക്കളെ കൊന്നാല്‍, സ്വര്‍ണ നാണയം നേടാം

stray

കോട്ടയം: തെരുവ് നായ്ക്കളെ തുരത്തുന്നവര്‍ക്ക് സ്വര്‍ണ പാരിതോഷികവുമായി പാലാ സെന്റ് തോമസ് കോളജിലെ അലൂമിനി അസോസിയേഷന്‍. ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായക്കളെ കൊന്നൊടുക്കുന്ന തദ്ദേശ സ്ഥാന മേലധികാരികള്‍ക്കാണ് സ്വര്‍ണ നാണയങ്ങള്‍ പാരിതോഷികമായി ലഭിക്കുക.

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 700 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാലാ സെന്റ് തോമസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി ക്ഷേമ സംഘടന ഇത്തരമൊരു നീക്കവുമായി രംഗത്തെിയിട്ടുള്ളത്. പഞ്ചായത്തിന്റെ പ്രസിഡന്റുമാര്‍ക്കും മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍മാര്‍ക്കുമാണ് സെന്റ് തോമസ് കോളജിലെ അലൂമിനി അസോസിയേഷന്‍ പാരിതോഷികം നല്‍കുക. അടുത്തിടെ തെരുവ് നായക്ക്‌ളെ പ്രതിരോധിക്കാന്‍ സബ്‌സിഡി നിരക്കില്‍ എയര്‍ഗണ്‍ നല്‍കി സംഘടന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

തെരുവ് നായ്ക്കളില്‍ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡിസംബര്‍ പത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റുമാര്‍ക്കും മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍ക്കുമാണ് പാരിതോഷികം നല്‍കുകയെന്നും അലൂമിനി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെയിംസ് പാമ്പയ്ക്കല്‍ പറഞ്ഞു.

സംഘടനയിലെ 1200 അംഗങ്ങളില്‍ നിന്നും സമാഹരിച്ച പണമുപയോഗിച്ചാണ് അലൂമിനി അസോസിയേഷന്‍ പാരിതോഷികം നല്‍കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top