special page

‘നിങ്ങള്‍ അങ്ങനെ ആഘോഷിക്കേണ്ട’; ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നതിനെതിരെ ആര്‍എസ്എസ്

tippu
മൈസൂരു: കര്‍ണാടക സര്‍ക്കാറിന്റെ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെതിരെ എതിര്‍പ്പിച്ച് കടുപ്പിച്ച് ആര്‍എസ്എസ് രംഗത്ത്. ഇസ്ലാം മതവിശ്വാസികള്‍ ഇത്തരത്തിലൊരു ആഘോഷം ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ടാണ് പരിപാടി നടത്തുന്നതെന്നും സംഘപരിവാര്‍ വ്യക്തമാക്കി. അതേസമയം ആഘോഷവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സാംസ്‌കാരിക മന്ത്രി ഉമാശ്രീ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചപ്പോള്‍ സംഘപരിവാര്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. അതിനാല്‍ ഈ വര്‍ഷം ടിപ്പു സുല്‍ത്താന്‍ ആഘോഷങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവില്ല എന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ആഘോഷം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

നവംബര്‍ പത്തിനാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍. ശ്യംഗേരി മഠാധിപതി സ്വാമികള്‍, പേജവാര്‍ മഠാധിപതി സ്വാമികള്‍ തുടങ്ങിയവരേകൂടി പങ്കെടുപ്പിച്ചായിരിക്കും പരിപാടി. ശൃംഗേരി ആശ്രമത്തില്‍ വര്‍ഷംതോറും നടക്കുന്ന ആരതിയില്‍ മഠാധിപതി പങ്കെടുക്കാറുണ്ടെന്ന് മന്ത്രി ആരിഫ് ബെയ്ഗ് വ്യക്തമക്കി. കഴിഞ്ഞ വര്‍ഷം ന്യൂന പക്ഷവകുപ്പ് നടത്തിയ പരിപാടി കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷം പരിപാടികള്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ നടത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top