special page

ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചുകള്‍ ഇന്ന്; പതിനായിരത്തോളം പേര്‍ പങ്കെടുക്കും

rss

കണ്ണൂര്‍: പ്രകോപനം തുടരുന്നുവെന്ന സിപിഐഎം ആരോപണങ്ങള്‍ക്ക് മറുപടിയുമായി കണ്ണൂരിലും തളിപ്പറമ്പിലും ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചുകള്‍ ഇന്ന് നടക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ കരുത്തുതെളിയിക്കുക കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.

ഘട്ടം ഘട്ടമായ പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂരില്‍ ശക്തി വര്‍ധിപ്പിക്കാനാണ് ആര്‍എസ്എസിന്റെ നീക്കം. ഇതിന്റെ ആദ്യപടിയായാണ് ഇന്ന് വൈകിട്ട് വിജയശക്തി സംഗമമെന്ന പേരില്‍ റൂട്ട്മാര്‍ച്ച് നടത്തുന്നത്. വിജയദശമി ദിനത്തില്‍ സംസ്ഥാനവ്യാപകമായി മാര്‍ച്ച് നടത്തിയിരുന്നെങ്കിലും ഹര്‍ത്താല്‍ ആയിരുന്നതിനാല്‍ കണ്ണൂരിലേത് മാറ്റിവെക്കുകയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് ഇന്ന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. കണ്ണൂരിലും തളിപ്പറമ്പിലും നടത്തുന്ന മാര്‍ച്ചുകളില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കും. കരുത്തുതെളിയിക്കുന്നതിനൊപ്പം യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനും മാര്‍ച്ചിലൂടെ കഴിയുമെന്ന് ആര്‍എസ്എസ് സംസ്ഥാന കാര്യാംഗം വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ക്ഷേത്രങ്ങളിലെ ശാഖാപ്രവര്‍ത്തനം സജീവമാക്കും. ക്ഷേത്രഭാരവാഹികളുടെ നിര്‍ദേശവും ആഗ്രഹവുമാണ് ശാഖകളിലൂടെ നിറവേറ്റുന്നത്. ഭക്തജനങ്ങളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റാനുള്ള സിപിഐഎം ശ്രമത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ യൂണിഫോമായ കാക്കി പാന്റും വെള്ള ഷര്‍ട്ടും കണ്ണൂരിലെ പ്രവര്‍ത്തകര്‍ ആദ്യമായി അണിയുന്നുവെന്ന പ്രത്യേകതയും വിജയശക്തി സംഗമത്തിനുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top