തിരിച്ചുവരവ് ഗംഭീരമാക്കി ‘സാന്റീന’; സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് ജോഡിയ്ക്ക് വിജയത്തുടക്കം

വിജയം ആഘോഷിക്കുന്ന സാനിയയും മാര്‍ിട്ടീനയും

വിജയം ആഘോഷിക്കുന്ന സാനിയയും മാര്‍ിട്ടീനയും

സിംഗപ്പൂര്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് ജോഡിയ്ക്ക് വിജയത്തുടക്കം. വിജയത്തോടെ ഡബ്ല്യുടിഎ ഫൈനല്‍സിന്റെ സെമിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ‘സാന്റീന’ ജോഡി. തായ്‌വാന്‍ ജോഡിയായ ഹാഓ ചിംഗ് ചാന്‍-യുങ് യാന്‍ ചാന്‍ സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6(12-10),7-5.

സാന്റീന സഖ്യത്തിന്റെ തിരിച്ച് വരവ് ഗംഭീരമായിരുന്നു. ചാമ്പ്യന്‍ ജോഡിയെ ആദ്യ സെറ്റില്‍ തായ്‌വാന്‍ സഖ്യം കാര്യമായ വെല്ലുവിളി തന്നെ ഉയര്‍ത്തിയിരുന്നു. ടൈ ബ്രേക്കറിലൂടെയാണ് ആദ്യ സെറ്റിലെ വിജയിയെ നിശ്ചയിച്ചത്. രണ്ടാം സെറ്റിലും മാര്‍ട്ടീനയ്ക്ക് നന്നായി പൊരുതേണ്ടി വന്നു. തോല്‍ക്കാന്‍ മനസ്സില്ലാത്ത സഖ്യത്തിന്റെ പോരാട്ടവീര്യം ഒരിക്കല്‍ കൂടി കായിക പ്രേമികള്‍ക്ക് വിരുന്നൊരുക്കി.

ടോപ്പ് സീഡായ കരോളിന്‍ ഗ്രാസിയ-ക്രിസ്റ്റീന മ്ലാഡെനോവിക് സഖ്യവും ബേതേന്‍ മാറ്റെക്ക്-ലൂസി സാഫറോവ സഖ്യവും തമ്മിലുള്ള മത്സരത്തിലെ വിജയികളായിരിക്കും ഇന്ത്യ-സ്വിസ് ജോഡിയുടെ അടുത്ത എതിരാളികള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top