special page

കളി ജയിക്കാന്‍ മുടിമുറിച്ച കുസ്‌നെറ്റ്‌സോവ; മത്സരത്തിനിടെ മുടിമുറിച്ച താരം ചാമ്പ്യനെ മുട്ട് കുത്തിച്ചു

മുടിമുറിക്കുന്ന കുസ്നെറ്റ്സോവ

മുടിമുറിക്കുന്ന കുസ്നെറ്റ്സോവ

സിംഗപ്പൂര്‍: ഡബ്ല്യുടിഎ ഫൈനല്‍സില്‍ മത്സരത്തിനിടെ സെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ സ്വയം മുടിമുറിക്കുന്ന അപൂര്‍വ്വക്കാഴ്ച്ച കണ്ട കാണികള്‍ അമ്പരന്നു, പിന്നെ, മത്സരത്തിലേക്ക് തിരിച്ച് വന്ന് കുസ്‌നെറ്റ്‌സോവ ജയിച്ചതോടെ കാണികള്‍ പിന്നേയും ഞെട്ടി, അപ്പോ മുടിയില്‍ എന്തോ ഗുട്ടന്‍സുണ്ടോ എന്ന സംശയവും ബാക്കി. 1-6 ന് രണ്ടാം സെറ്റില്‍ പിന്നോട്ട് പോയ താരം മുടി മുറിച്ചതിന് ശേഷം ശക്തമായി തിരിച്ച് വന്ന് നിലവിലെ ചാമ്പ്യനായ റാഡ് വാന്‍സ്‌കയെ മുട്ടുകുത്തിച്ചത്. സ്‌കോര്‍ 7-5,1-6, 7-5.

ഒന്നാം സെറ്റില്‍ മുന്നിട്ട് നിന്ന കുസ്‌നെറ്റസോവ രണ്ടാം സെറ്റില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. തോല്‍വി മുന്നില്‍ കണ്ട താരം, സെറ്റ് പൂര്‍ത്തിയായതെടെ അഞ്ച് പോയന്റിന് പിന്നില്‍. വിശ്രമിക്കാനിരുന്ന കുസ്‌നെറ്റ്‌സോവ ബാഗിലുണ്ടായിരുന്ന കത്രികയെടുത്ത് സ്വയം മുടിയുടെ അറ്റം മുറിക്കുന്നതാണ് കണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഗ്യാലറിയില്‍ അല്‍പ്പനേരത്തെ നിശബ്ദത. മുടി മുറിച്ച താരം പൊട്ടിക്കരയുകയായിരുന്നു. കരച്ചില്‍ നിറുത്തി കളിക്കളത്തിലേക്ക് ഇറങ്ങിയ കുസ്‌നെറ്റ്‌സോവ ചാമ്പ്യനെ വെള്ളം കുടിപ്പിക്കുന്നതാണ് പിന്നെ കണ്ടത്. ഒടുവില്‍ മൂന്ന് മണിക്കൂറോളം നീണ്ട പോരാട്ടത്തിന് അവസാനമിട്ട് കുസ്‌നെറ്റ്‌സോവയ്ക്ക് വിജയം.

കളിക്കിടെ കണ്ണിലേക്ക് വീഴുന്ന മുടി തനിക്ക് ശല്ല്യമായിരുന്നെന്നും അതിനാലാണ് മുടി മുറിച്ചതെന്നുമായിരുന്നു താരം മുടിമുറിക്കലിനെക്കുറിച്ച് പറഞ്ഞത്. മുടി ശല്ല്യമായപ്പോള്‍ ചിന്തിച്ചത് മുടിയാണോ വലുത് അതോ വിജയമാണോ എന്നായിരുന്നു, കൂടുതല്‍ ആലോചിക്കുന്നതിന് മുന്‍പേ മനസ്സു പറഞ്ഞു വിജയമാണ് വലുതെന്ന്, കുസ്‌നെറ്റ്‌സോവ പറഞ്ഞു. രണ്ട് ഗ്രാന്റ് സ്ലാം നേടിയിട്ടുള്ള കുസ്‌നെറ്റ്‌സോവ 2009 ന് ശേഷം ഇതാദ്യമായാണ് ഡബ്ല്യൂടിഎയുടെ ഫൈനല്‍സില്‍ കളിക്കുന്നത്.

വിജയത്തിന് ശേഷം കുസ്നെറ്റസോവ

വിജയത്തിന് ശേഷം കുസ്നെറ്റസോവ

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top