special page

ഓംപുരി ഇസ്ലാം മതം സ്വീകരിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍

ഓംപുരി

ഓംപുരി

മുംബൈ: നടന്‍ ഓംപുരി ഇസ്ലാം മതം സ്വീകരിച്ചതായി അഭ്യൂഹം. ഒരു പാക് മാധ്യമത്തിന് നല്‍കിയ പഴയ  അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ നടന്‍ ഇസ്ലാം മതം സ്വീകരിച്ചതായ് അഭ്യൂഹം പരന്നത്. ലോകത്തെ വലിയ മതം ഇസ്ലാമാണെന്നും അതില്ലാതെ ഒന്നുമില്ലെന്നും ലോകം മുഴുവന്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നും ഓംപുരി പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന്‌ വീഡിയോയുടെ പൂര്‍ണ്ണരൂപം കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇസ്ലാം മതവിശ്വാസികളെക്കുറിച്ച് ഇന്ത്യയിലെ മറ്റ് മതസ്ഥരുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് ചോദിച്ച അവതാരകന് മറുപടി നല്‍കുകയായിരുന്നു ഓംപുരി. ഇന്ത്യയിലെ ഒരു വിഭാഗം ആളുകള്‍ക്ക് ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്ന് പറഞ്ഞ താരം, ലോകം മുഴുവന്‍ ഇസ്ലാം സ്വീകരിക്കണമെന്നും ഇസ്ലാമാണ് ഏറ്റവും ശ്രേഷ്ടമെന്നും ഇസ്ലാം മതവിശ്വാസികള്‍ വിശ്വസിക്കുന്നു എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നായിരുന്നു  പറഞ്ഞത്. രാജ്യത്തെ മുസ്ലിമുകളുടെ ഈ ദുര്‍ഘതിയില്‍ തനിക്ക് അതിയായ വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

അഭിമുഖത്തില്‍ ഇസ്ലാമിനെക്കുറിച്ച് പറയുന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് മഹാനടനെതിരെ കുപ്രചരണം നടത്തുന്നത്. ഇസ്ലാം മതത്തെക്കുറിച്ച് മാത്രമല്ല എല്ലാ മതത്തേക്കുറിച്ചും അദ്ദേഹം പറയുന്നത് വീഡിയോയില്‍ കാണാം. രാജ്യത്തിന് ഇസ്ലാം മതം ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ ഓംപുരി താന്‍ ഒരു മതത്തിനും എതിരല്ലെന്നും തന്റെ  സഹോദരന്റെ മക്കള്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ചവരാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരം ഇസ്ലാം മതത്തോട് കടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ഓംപുരി ദൈവം സര്‍വ്വവ്യാപിയാണെന്നാണ് തന്റെ വിശ്വാസമെന്നും അതിനായി പ്രത്യേക മതത്തിന്റെ കൂട്ട് വേണ്ടെന്നും കൂട്ടി ചേര്‍ക്കുന്നുണ്ട്.

മാര്‍ച്ച് 27 ന് ഉര്‍ദു ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് കുപ്രചരണങ്ങളുടെ അടിസ്ഥാനം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇംഗ്ലീഷ് മാധ്യമങ്ങളുള്‍പ്പടെ ഓംപുരി ഇസ്ലാംമതം സ്വീകരിച്ചതായി വാര്‍ത്തകള്‍ നല്‍കുകയായിരുന്നു.ഈയ്യിടെ ഇന്ത്യന്‍ സൈന്യത്തിനെതിരായ പരാമര്‍ശങ്ങളുടെ പേരിലും അദ്ദേഹം വിവാദത്തില്‍ പെട്ടിരുന്നു. പിന്നീട് തന്റെ പ്രസ്താവന തിരുത്തിയ ഓംപുരി മരിച്ച സൈനികരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top