ഇന്ന് ലോക അസ്ഥിക്ഷയ ദിനം; കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും

ostero

ഫയല്‍ ചിത്രം

ഒക്ടോബര്‍  20 ലോക അസ്ഥിക്ഷയ ദിനമായി ആചരിച്ച് വരുന്നു. അസ്ഥിയിലെ ധാതു സാന്ദ്രത ശോഷിക്കുന്നതിനാല്‍  എല്ലുകള്‍ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അസ്ഥിക്ഷയം.

ലക്ഷണങ്ങള്‍

സാധാരണ ഗതിയില്‍ പ്രായം ചെന്നവരിലാണ് ഈ രോഗം കണ്ടു വരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ അസ്ഥിക്ഷയ രോഗനിരക്ക് കൂടുതലാണ്. പ്രായം ചെല്ലുമ്പോള്‍ പൊക്കകുറവും കൂന് വീണ അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷണം. രോഗബാധിതര്‍ക്ക് മുമ്പ് ഉണ്ടായിരുന്ന പൊക്കം ഉണ്ടായിരിക്കില്ല

കാരണങ്ങള്‍

ശരീരത്തിലെ കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റേയും ഒപ്പം വൈറ്റമിന്‍ ഡി യുടെയും അഭാവമാണ് പ്രധാന രോഗകാരണം. സ്ത്രീകളില്‍ ആര്‍ത്തവ വിരാമ സമയത്ത് ഈസ്ട്രിജന്‍ എന്ന ഹോര്‍മോണിന്റെ കുറവും അസ്ഥിക്ഷയ രോഗത്തിന് ഇടയാക്കുന്നു. കൂടാതെ ഹൈപ്പര്‍ തൈറോഡിസം ഉള്ളവര്‍ക്കും ഡൈബറ്റിസ് ഉള്ളവര്‍ക്കും സാധാരണയായി അസ്ഥി ക്ഷയിക്കുന്ന രോഗം കണ്ടു വരുന്നു.

വീട്ടില്‍ ചെയ്യാവുന്ന പ്രതിവിധികള്‍

  • പാല്‍

എല്ലുകള്‍ക്ക് ബലം നല്‍കുന്ന കാല്‍സ്യം ധാരാളമായി അടങ്ങിയ ഭക്ഷ്യ വസ്തുവാണ് പാല്‍. രോഗികള്‍ ധാരാളം പാല്‍ കുടിക്കുക.  ഇളം ചൂട് പാലില്‍ 2 ടീ സ്പൂണ്‍ വറുത്തെടുത്ത എള്ള് പൊടി ചേര്‍ത്ത് ദിനവും കഴിക്കാവുന്നതാണ്.

World Osteoporosis Day: 15 foods to strengthen your bones
  • ബദാം

തലേ ദിവസം കുതിര്‍ത്ത് വെച്ച ബദാം രാവിലെ കഴിക്കുക. പാലില്‍ അരച്ചു ചേര്‍ത്തും ബദാം കഴിക്കാം. ഇത് അസ്ഥി തേയ്മാനം സംഭവിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.

  • തൈര്
    പാല്‍ കുടിക്കാത്തവര്‍ക്ക് ഭക്ഷണത്തില്‍ ധാരാളം തൈര് ഉള്‍പ്പെടുത്തുന്നതിലൂടെ കാല്‍സ്യത്തിന്റെ അഭാവം പരിഹരിക്കാം.
mathi
  • മത്തി
    പാലുല്‍പ്പന്നങ്ങളിലൂടെ അല്ലാതെ കാല്‍സ്യം ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് മത്തി. മത്തിയുടെ മുള്ളുകളില്‍ ധാരാളം കാല്‍സ്യം അടങ്ങിയിരിക്കുന്നു
  • കാബേജ്
    നിരവധി പച്ചകറികളും കാല്‍സ്യത്തിന്റെ പ്രധാന സ്രോതസ്സാണ്. പ്രത്യേകിച്ച് കാബേജ്. ചീര, ബ്രക്കോളി എന്ന ഇലക്കറികളില്‍ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു.
zzz-stay-h
  • സോയാബീന്‍
    കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതോടൊപ്പം ഈസ്ട്രജന്‍ ഹോര്‍മോണിന്റെ വര്‍ധനവിനും സോയാബിന്‍ കഴിക്കുന്നത് നല്ലതാണ്.
  • ഉപ്പ് കുറക്കുക

കാല്‍സ്യത്തിന്റെ പ്രധാന ശത്രുവായ ഉപ്പ് ഉപയോഗിക്കുന്നത് കുറച്ച് എല്ലിന്റെ ശക്തി വീണ്ടെടുക്കാവുന്നതാണ്.

salt

ഇന്ത്യയിലെ 50 വയസ്സിന് പ്രായമുള്ള 20% സ്ത്രീകളിലും 10-15% പുരുഷന്‍മാരും അസ്ഥിക്ഷയ രോഗം ഉള്ളവരാണ്‌. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാര ശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നതു വഴി അസ്ഥി തേയ്മാനത്തിന്റെ തോത് കുറയ്ക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top