കണ്ണൂര്‍ അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തലകുനിക്കാത്ത നാട്; ആര്‍എസ്എസ് ആക്രമണത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പി ജയരാജന്‍

പി ജയരാജന്‍ (ഫയല്‍ ചിത്രം)

പി ജയരാജന്‍ (ഫയല്‍ ചിത്രം)

കണ്ണൂര്‍: കണ്ണൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെടുത്തി സിപിഐ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അക്രമങ്ങളെയും, നിരോധനങ്ങളെയും, അടിച്ചമര്‍ത്തലുകളെയും അടിമ മനോഭാവത്തോടെ കാണുന്നവരല്ല കണ്ണൂരിലെ ജനങ്ങളെന്ന് പി ജയരാജന്‍ പ്രതികരിച്ചു.

പ്രതികരണങ്ങള്‍ പാടില്ല എന്നത് കേരള സമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമല്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കി. ആര്‍എസ്എസ് ആക്രമണങ്ങള്‍ക്ക് മുമ്പില്‍ തങ്ങള്‍ മുട്ടുമടക്കില്ലെന്നും കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിന് ഉണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. അതേസമയം, കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വ്യക്തമാക്കി.

നേരത്തെ, കണ്ണൂരിലെ അക്രമത്തിന് പിന്നില്‍ ആര്‍എസ് എസിന്റെ ബോധപൂര്‍വമായ ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം കണ്ണൂരിലില്ലെന്നും സമാധാനശ്രമങ്ങളോട് ആര്‍എസ്എസ് സഹകരിക്കുന്നില്ലെന്നും സൂചിപ്പിച്ച പിണറായി വിജയന്‍ കൊലപാതകങ്ങളില്‍ കണ്ണൂര്‍ മറ്റ് ജില്ലകളേക്കാള്‍ പിന്നിലാണെന്ന് വ്യക്തമാക്കിയിരുന്നു. കൊലപാതകങ്ങളുടെ കാര്യത്തില്‍ കണ്ണൂര്‍ ആറാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കൂട്ടിചേര്‍ത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top