വിവരമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സാനിയ മിര്‍സയും കൊമ്പ് കോര്‍ത്തപ്പോള്‍

sania

സാനിയ മിര്‍സ തന്റെ കരിയറിലെ മഹാത്തായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ടെന്നീസ് ഡബിള്‍സ് റാങ്കിംഗില്‍ തുടര്‍ച്ചയായ 80 ആഴ്ചയും ഒന്നാം സ്ഥാനത്ത് തുടരുക എന്ന അപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് സാനിയ. ഈ സന്തോഷ വാര്‍ത്ത ട്വിറ്റിറിലൂടെ ആരാധകരുമായി പങ്ക് വെച്ച സാനിയയെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള പോരിന്റെ വേദിയായി ട്വിറ്റര്‍ മാറി.

ലോകത്തെ ഒന്നാം നമ്പര്‍ താരമായി തുടര്‍ച്ചയായ 80 ആം ആഴ്ച എന്ന സാനിയയുടെ ട്വീറ്റായിരുന്നു തുടക്കം. സാനിയയുടെ ട്വീറ്റിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തത സഞ്ജയ് മഞ്ജരേക്കര്‍ ലോകത്തെ ഒന്നാം നമ്പര്‍ ഡബിള്‍സ് താരം എന്ന് സഞ്ജയ് സാനിയയെ തിരുത്തുകയായിരുന്നു. സഞ്ജയുടെ തിരുത്തലില്‍ പ്രകോപിതയായ സാനിയ ഉടനെ തന്നെ മറുപടി നല്‍കി. താന്‍ ഇപ്പോള്‍ സിംഗിള്‍സ് കളിക്കാറില്ലെന്നും ഡബിള്‍സിലാണ് ശ്രദ്ധ ചെലുത്തുന്നത്, അതിനാല്‍ ഡബിള്‍സിലല്ലേ തനിക്ക് ഒന്നാമത്തെതാന്‍ കഴിയൂ എന്ന് തിരുത്തിയ സാനിയ അത് മനസ്സിലാക്കണമെങ്കില്‍ സാമാന്യബോധം വേണമെന്നും പക്ഷെ അത് എല്ലാര്‍ക്കും ഉണ്ടാകില്ലല്ലോ എന്നും പറഞ്ഞു.

sania-1

തന്നെപ്പോലെ വിവരം കുറവുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രധാനപ്പെട്ട വിവരം സാനിയയുടെ ട്വീറ്റില്‍ ഇല്ലെന്നായിരുന്നു സഞ്ജയുടെ തിരിച്ചടി. വ്യക്തത വേണമെങ്കില്‍ ഡബ്ല്യുടിഎയുടെ സൈറ്റില്‍ കയറി നോക്കാനായിരുന്നു സാനിയയുടെ പ്രതികരണം. താന്‍ സൈറ്റില്‍ കയറി നോക്കിയെന്നും അതില്‍ പറയുന്നതും ലോകത്തെ ഒന്നാമത്തെ ഡബിള്‍സ് താരമാണെന്നാണ് കാണിക്കുന്നത് എന്ന് മുന്‍ ഇന്ത്യന്‍ താരം മറുപടി നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top