special page

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആര്‍എസ്എസുകാര്‍ വടിവാളുകളുമായി വരുന്ന ദൃശ്യങ്ങള്‍ പുറത്ത്

rss

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് വീട് ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. കണിയാംപാറയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ വാളുകള്‍ ഉള്‍പെടെയുള്ള ആയുധങ്ങളുമായി വന്നവരാണ് സിസിടിവിയില്‍ പതിഞ്ഞത്. സിപിഐഎം-ബിജെപി സംഘര്‍ഷത്തിനിടെയാണ് അക്രമികള്‍ വാളുകളുമായി വീട്ടില്‍ കടക്കാന്‍ ശ്രമിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിക്കയറിയ വീട്ടിലേക്കാണ് ഇവര്‍ ആയുധങ്ങളുമായ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.

സംസ്ഥാനവ്യാപകമായി ബിജെപി ഈ മാസം പതിമൂന്നിനു നടത്തിയ ഹര്‍ത്താലിനിടെയാണ് കണ്ണിയംപുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്ന ആര്‍എസ്എസുകാരുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കാവി ഷാളു കൊണ്ട് മുഖം മറച്ചിട്ടുണ്ടായിരുന്ന ഇവര്‍ ആയുധങ്ങളുമായി വീടിന്റെ വാതില്‍ തള്ളിത്തുറക്കാനാണ് ശ്രമിക്കുന്നത്. വീട്ടുകാരന്‍ വാതില്‍ തുറക്കാതിരുന്നപ്പോള്‍ പുറത്തുനിന്നും തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്.

വീടിന്റെ അകത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഹര്‍ത്താലിനെത്തുടര്‍ന്ന് വ്യാപക അക്രമണങ്ങളാണ് ഒറ്റപ്പാലത്ത് അരങ്ങേറിയത്. സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഹര്‍ത്താല്‍ അനുകൂലികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഒറ്റപ്പാലത്തു ഡിവൈഎഫ്‌ഐ നടത്തുന്ന മാനവ മഹോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും വിവേകാനന്ദന്റെയും ബോര്‍ഡുകളും തല്ലിത്തകര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പിന്നീടാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ വാളുകളുമായി ഓടിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓടിക്കയറിയ വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top