special page

കണ്ണൂരിലെ അക്രമത്തിന് പിന്നില്‍ ആര്‍എസ് എസിന്റെ ബോധപൂര്‍വമായ ഇടപെടലെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്‍

പിണറായി വിജയന്‍
തിരുവനന്തപുരം : കണ്ണൂരിലെ അക്രമത്തിന് പിന്നില്‍ ആര്‍എസ് എസിന്റെ ബോധപൂര്‍വമായ ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം കണ്ണൂരിലില്ല. സമാധാനശ്രമങ്ങളോട് ആര്‍എസ് എസ് സഹകരിക്കുന്നില്ല. കൊലപാതകങ്ങളില്‍ കണ്ണൂര്‍ മറ്റ് ജില്ലകളേക്കാള്‍ പിന്നിലാണ്. കൊലപാതകങ്ങളുടെ കാര്യത്തില്‍ കണ്ണൂര്‍ ആറാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കണ്ണൂരില്‍ ഉണ്ടായത് എല്ലാം രാഷ്ട്രീയ കൊലപാതകങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കണ്ണൂരില്‍ നാലര മാസത്തിനിടെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന കക്ഷിയും കേരളം ഭരിക്കുന്ന കക്ഷിയും തമ്മിലാണ് കണ്ണൂരില്‍ സംഘര്‍ഷമെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.

കണ്ണൂരിലെ അക്രമം സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. അതിനിടെ പ്രതിപക്ഷ ഉപനേതാവ് കെസി ജോസഫിന്റെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ പ്രതിപക്ഷബഹളത്തില്‍ മുങ്ങി. പ്രതിപക്ഷം ചെയറിനെ ഭീഷണിപ്പെടുത്തേണ്ടെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top