കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മത്സരം നടത്തുമെന്ന് സര്‍ക്കാര്‍

zmani
തിരുവനന്തപുരം: അന്തരിച്ച ചലചിത്ര നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണം കളി മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സരത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി കേരള ഫോക് ലോര്‍ അക്കാദമി മുഖേന നടപടികള്‍ സ്വീകരിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ സഭയില്‍ വ്യക്തമാക്കി.

ചാലക്കുടി എംഎല്‍എ ബിഡി ദേവസ്സിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി എകെ ബാലന്‍. ചാലക്കുടി കേന്ദ്രമായി അനുവദിച്ച കലാഭവന്‍ മണി സ്മാരകം ഫോക്ലോര്‍ അക്കാദമിക്കു കീഴില്‍ ഒരു ഉപകേന്ദ്രമാക്കി മാറ്റുന്നതിനും നടപടികള്‍ കൈക്കൊള്ളുമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

മധ്യകേരളത്തില്‍ അന്യം നിന്ന് പോകുന്ന പ്രാചീന കലാരൂപമായ ഓണംകളിയെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍. പുലികളി, വള്ളംകളി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് നല്‍കുന്നത് പോലെ ഓണംകളിക്കും ഗ്രാന്റുകള്‍ അനുവദിക്കും. ഇതിന്റെ കാര്യങ്ങള്‍ കേരള ഫോക് ലോര്‍ അക്കാദമി മുഖേന പരിശോധിക്കുന്നതാണെന്നും സാസ്‌കാരിക മന്ത്രി പറഞ്ഞു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top