ഇന്ത്യ-പാക് യുദ്ധം നയിച്ച് മേജര്‍ മഹാദേവന് വീണ്ടും; മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രത്തില്‍ ബാഹുബലി താരവും (വീഡിയോ)

മേജര്‍ രവി, മോഹന്‍ലാല്‍
കൊച്ചി: വീണ്ടും പട്ടാള ചിത്രവുമായി മേജര്‍ രവി എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഇന്ത്യയും പാകിസ്താനും തന്നിലുണ്ടായ യുദ്ധത്തിനിടയില്‍ രാജസ്ഥാന് മേഖലയില്‍ നടക്കുന്ന സംഭവങ്ങളെയാണ് വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബാഹുബലി താരമായ റാണ ദഗുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മൂന്ന് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘1971, ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ തുടങ്ങുമെന്നാണ് അറിയുന്നത്. നേരത്തെ ’71 വാര്’ എന്നാണ് ചിത്രത്തിന്റെ പേര് എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥയും മേജര്‍ രവിയുടേത് തന്നെയാണ്.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. മേജര്‍ മഹാദേവനായി തന്നെയാണ് മോഹന്‍ ലാല്‍ ഈ ചിത്രത്തിലും എത്തുന്നത്.
മേജര്‍ മഹാദേവനെ കൂടാതെ മേജര്‍ മഹാദേവന്റെ അച്ഛന് മേജര്‍ സഹദേവനായും മറ്റൊരു സസ്പെന്‍സ് ഗെറ്റപ്പിലുമാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി ടാങ്ക് യുദ്ധം ചിത്രീകരിക്കുന്നത് 1971, ബിയോണ്ട് ബോര്ഡേഴ്സാിലായിരിക്കുമെന്നും പറയപ്പെടുന്നു.
വീഡിയോ:
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക