ആണ്‍സുഹൃത്തിനോട് അടുത്ത് ഇടപഴകി; യുവതിക്ക് 23 തവണ ചൂരല്‍ ശിക്ഷ

caned

യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ യുവതിക്ക് പരസ്യമായ ചൂരല്‍മര്‍ദ്ദനം. ഇസ്‌ലാമിക നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് യുവതിയെ 23 തവണ ചൂരല്‍ കൊണ്ട് അടിച്ചത്. യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടു.

chooral

കഴിഞ്ഞ ദിവസം നടന്ന പരസ്യവിചാരണയിലും 13 പേരെ സമാനമായ രീതിയില്‍ ശിക്ഷിച്ചിരുന്നു. അവിവാഹിതരായവര്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷ. ഇതില്‍ ആറുപേരെ ആണ്‍സുഹൃത്തുക്കളെ സ്പര്‍ശിക്കുക, ആലിംഗനം ചെയ്യുക, ചുംബിക്കുക എന്നീ കുറ്റങ്ങള്‍ക്കായിരുന്നു ശിക്ഷിച്ചത്. ഗര്‍ഭിണിയാണെന്ന കാരണത്താല്‍ 22 കാരിയുടെ ശിക്ഷ മാത്രം മാറ്റി വെച്ചു. എന്നാല്‍  പ്രസവശേഷം  ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് യുവതിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

chooral-3

ശിക്ഷ അനുഭവിച്ചവരെല്ലാം 21നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. ചെയ്ത കുറ്റങ്ങളുടെ തീവ്രത അനുസരിച്ച് ഒന്‍പത് മുതല്‍ 25 അടി വരെയാണ് ഇവര്‍ക്ക് നല്‍കിയത്.

അക്കെയിലെ ജനങ്ങള്‍ ശരീഅത്ത് നിയമം അനുസരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഡെപ്യൂട്ടി മേയര്‍ സൈനല്‍ ആരിഫിന്‍ അറിയിച്ചു. നിയമലംഘനം നടത്തുന്നത് തടയാനാണ് ശിക്ഷ കര്‍ശനമാക്കുന്നതെന്നും സൈനല്‍ കൂട്ടിച്ചേര്‍ത്തു.

chooral-2chooral-4

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top