ആരാധകര്‍ക്ക് സമ്മാനമായി ദീപികയുടെ ആക്ഷന്‍, റൊമാന്റിക് രംഗങ്ങള്‍; ട്രിപ്പിള്‍ എക്‌സ് ട്രെയിലര്‍

xxx

ചിത്രത്തില്‍ നിന്ന്

നടി ദീപികാ പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ് ദി സാന്‍ഡര്‍ കേജിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ റിലീസ് ചെയ്ത ട്രെയിലറുകളില്‍ ദീപികയുടെ സാന്നിധ്യം കുറഞ്ഞു പോയതിനെ കുറ്റപ്പെടുത്തിയ ആരാധകര്‍ക്കായാണ് ഈ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ദീപികയുടെ ആക്ഷന്‍, റൊമാന്റിക് രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, ട്രിപ്പിള്‍ എക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച ഹോളിവുഡിന്റെ ആക്ഷന്‍ ഹീറോ വിന്‍ ഡീസലാണ് ചിത്രത്തില്‍ ദീപികയുടെ നായകനായി എത്തുന്നത്. ഫുട്‌ബോള്‍ താരം നെയ്മറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ഹോളിവുഡില്‍ ഏറെ ആരാധകരുള്ള ത്രിബിള്‍ എക്‌സ് സീരിയസിന്റെ ഈ പതിപ്പ് സംവിധാനം ചെയ്യുന്നത് ഡിജെ കാറുസൊ ആണ്. ചിത്രത്തില്‍ സാന്‍ഡര്‍ കേജ് എന്ന വിന്‍ ഡീസലിന്റെ കഥാപാത്രത്തിന്റെ നായികയായ സെറീനയായാണ് ബോളിവുഡിന്റെ സ്വപ്നസുന്ദരി എത്തുന്നത്.

ടോണി ജാ, ജെറ്റ്‌ലി, നിന ദൊബ്രേവ്, സാമുവല്‍ ജാക്‌സണ്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടി ദീപിക നന്നായി അധ്വാനിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top