പ്രണയസാഫല്യം; ഒളിംപിക്സ് മെഡല്‍ ജേതാവ് സാക്ഷിമാലിക്കിന്റെ വിവാഹ നിശ്ചയം നടന്നു

വിവാഹ നിശ്ചയ ചടങ്ങില്‍ നിന്ന്
ദില്ലി: റിയോ ഒളംപിക്സില്‍ ഇന്ത്യന്‍ അഭിമാനം വാനോളമുയര്‍ത്തിയ സാക്ഷിമാലിക്ക് വിവാഹിതയാകുന്നു. സുഹൃത്തായ സത്യവര്‍ധ് കാഡിയ ആണ് വരന്. റിയോയില്‍ ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കിയ സാക്ഷിയും അര്‍ജുന അവാര്‍ഡ് ജേതാവ് സത്യവാന് പെഹലേനിയുടെ മകനായ സത്യവര്‍ധും ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതയാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് ഞായറാഴ്ച്ച സാക്ഷിയുടെ വീട്ടില്‍ നടന്നു.

2010 യൂത്ത് ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായ സത്യവര്‍ധും സാക്ഷിയും ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കവേയാണ് പ്രണയത്തിലാവുന്നത്. 24 വയസ്സുകാരിയായ സാക്ഷിയേക്കാള്‍ രണ്ട് വയസ്സിളയതാണ് സത്യവര്‍ധ്. ഒളിംപിക്സില്‍ ഇന്ത്യാക്കായി മെഡല്‍ നേടുന്ന നാലാമത്തെ താരമായ സാക്ഷി ഒളിംപിക് ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക