പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്താല്‍ എങ്ങനെയുണ്ടാകും? (വീഡിയോ കാണാം)

വീഡിയോയില്‍ നിന്ന്
കൊച്ചി: എറണാകുളത്തുകാരുടെ പ്രധാന തലവേദനകളില്‍ ഒന്നായിരുന്നു പാലാരിവട്ടം പൈപ്പ്ലൈന് സിഗ്നല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്. എന്നാല്‍ ഈ മാസം 12-ന് പാലാരിവട്ടം മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തതോടെ ഈ കുരുക്ക് കുറച്ചെങ്കിലും അഴിഞ്ഞിരിക്കുകയാണ്.
ഈ മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഉള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വൈറലാവുകയാണ്. മേല്‍പ്പാലത്തിന്റെ സൗന്ദര്യം ഒട്ടും തന്നെ ചോര്‍ന്നു പോകാതെയാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്.

രണ്ട് വര്‍ഷം കൊണ്ട് 39 കോടി രൂപ ചെലവഴിച്ചാണ് പാലം പണിതുയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്സ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് പാലം നിര്‍മ്മിച്ചത്. പാലം വന്നതോടെ ബൈപ്പാസ് റോഡിലേയും പാലാരിവട്ടം, കാക്കനാട് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിലെയും തിരക്ക് ഒഴിവാക്കാന്‍ സാധിക്കും. ഈ പാലത്തില്‍ ടോള്‍ പിരിവ് ഇല്ല എന്നതും ശ്രദ്ധേയമാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക