കണ്ണ് ചിമ്മാതെ കാത്തിരുന്നാല്‍ ഒരു രൂപയ്ക്ക് ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ നേടാം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

mi

ദില്ലി: കണ്ണ് ചിമ്മാതെ കാത്തിരുന്നാല്‍ നേടാം നിങ്ങള്‍ക്കും ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുകളെ നല്‍കാനൊരുങ്ങുകയാണ് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി (xiaomi). ഒക്ടോബര്‍ 17 മുതല്‍ 19 വരെ നീളുന്ന ദീപാവലി ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നതിനൊപ്പം, മറ്റ് ഷവോമി ഉത്പന്നങ്ങള്‍ക്ക് മേല്‍ വന്‍ കിഴിവും നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് ഷവോമി. റെഡ്മി 3s പ്രൈം (redmi 3s prime), റെഡ്മി നോട്ട് 3 (16 ജിബി) (redmi note 3), മി 4 (mi 4) എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമി ഒരു രൂപയുടെ ഫ്ളാഷ് സെയിലില്‍ നല്‍കാന്‍ ഒരുങ്ങുന്നത്.

3s-prime

Redmi 3S Prime

ഒക്ടോബര്‍ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഷവോമിയുടെ ഫ്ളാഷ് സെയില്‍ ആരംഭിക്കുക. ഒരോ ദിവസവും 30 സ്മാര്‍ട്ട്‌ഫോണുകളെയാണ് ഷവോമി ഫ്ളാഷ് സെയിലിലൂടെ വില്‍പനയ്ക്ക് വെയക്കുക. ഒക്ടോബര്‍ 17 ന് റെഡ്മി 3s പ്രൈമും, ഒക്ടോബര്‍ 18 ന് റെഡ്മി നോട്ട് 3 യും, ഒക്ടോബര്‍ 19 ന് മി 4 എന്നിങ്ങനെയാണ് ഫ്ളാഷ് സെയിലിനായി ഷവോമി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ഫ്ളാഷ് സെയിലിന്റെ കീഴില്‍ മി ബ്ലൂടൂത്ത് സ്പീക്കര്‍, 20000 mAh മി പവര്‍ബാങ്ക്, മി ബാന്‍ഡ് 2 എന്നിവയും ഒരു രൂപയ്ക്ക് സ്വന്തമാക്കാന്‍ ഷവോമി അവസരം നല്‍കുന്നുണ്ട്.

Redmi Note 3

Redmi Note 3

സ്മാര്‍ട്ട്‌ഫോണുകളെ സ്വന്തമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്-

  1. ഓഫറിനായി റജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഷവോമിയുടെയുടെ ഫ്ളാഷ് സെയിലിനെ കുറിച്ച് ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പങ്ക് വെയ്ക്കണം. എന്നാല്‍ മാത്രമാണ് ഓഫര്‍ നേടാന്‍ നിങ്ങള്‍ക്ക് യോഗ്യത ലഭിക്കുകയുള്ളു.
  2. ഫ്ളാഷ് സെയില്‍ ഫലങ്ങള്‍ എല്ലാ ദിവസവും മി കമ്മ്യൂണിറ്റിയില്‍ ഷവോമി നല്‍കുന്നതാണ്. ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണിനെ കാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നവര്‍, രണ്ട് മണിക്കൂറിനകം ഒരു രൂപ അടച്ചിരിക്കണം. ഇല്ലെങ്കില്‍ ഓര്‍ഡര്‍ സ്വമേധയാ റദ്ദാക്കപ്പെടും.
  3. കൂടാതെ, 100, 200, 500 രൂപയുടെ കൂപ്പണുകള്‍ ഷവോമിയുടെ വെബ്‌സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പണമടച്ച് നേടാം. തുടര്‍ന്ന് ഫ്ളാഷ് സെയിലിന്റെ ദിനം സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറീസിന് മേല്‍ ഉപഭോക്താക്കള്‍ക്ക് കൂപ്പുണുകള്‍ ചെലവഴിച്ച് ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ഒക്ടോബര്‍ 16 വരെ മാത്രമാണ് കൂപ്പണുകള്‍ ഷവോമിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാവുക.
Mi 4

Mi 4

നേരത്തെ, ഫ്ളിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡെയില്‍ റെഡ്മി 3s പ്രൈമാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഷവോമിയുടെ റെഡ്മി നോട്ട് 3 യ്ക്കാണ് ആവശ്യക്കാരെറയുണ്ടായിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top