ചൈന ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം റഡ്‌വാന്‍സ്‌കയ്ക്ക്

radwanska

റഡ്‌വാന്‍സ്‌ക ചൈന ഓപ്പണ്‍ കിരീടവുമായി

ബീജിംഗ്: ചൈന ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌കയ്ക്ക്. ഫൈനലില്‍ ജൊഹോനാ കോന്റയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു റഡ്‌വാന്‍സ്‌ക കിരീടത്തില്‍ മുത്തമിട്ടത്. സീസണില്‍ താരത്തിന്റെ മൂന്നാം കിരീടമാണിത്.

ടൂര്‍ണ്ണമെന്റില്‍ ഇത് വരെ ഒരു സെറ്റ് പോലും വഴങ്ങാതെ ഫൈനലിലെത്തിയ റഡ്‌വാന്‍സ്‌ക ഫൈനലിലും സെറ്റ് വിട്ടു കൊടുക്കുന്നതില്‍ പിശുക്ക് കാട്ടി. സ്‌കോര്‍ 6-4, 6-2. റഡ്വാന്‍സ്‌കയുടെ രണ്ടാം ചൈന ഓപ്പണ്‍ കിരീടം കൂടിയാണിത്.

ആദ്യ സെറ്റില്‍ ജൊഹോനയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ അല്‍പം വിയര്‍ത്തെങ്കിലും തന്റെ മത്സരം പരിചയം ആയുധമാക്കി റഡ്‌വാന്‍സ്‌ക തിരിച്ചടിച്ചു. പതുക്കെ മത്സരത്തിലേക്ക് തിരിച്ച് വന്ന റഡ്‌വാന്‍സ്‌ക കളി സ്വന്തം കൈപിടിയിലൊതുക്കുകയായിരുന്നു.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഡബ്ള്യു.ടി.എ റാങ്കിംഗില്‍ ജൊഹോന  ആദ്യ പത്തിലെത്തി. റാങ്കിംഗില്‍ ആദ്യ പത്തിലെത്തുന്ന നാലാമത്തെ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരമാണ് ജൊഹോന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top