18000 രൂപയുടെ സൗജന്യങ്ങളുമായി ജിയോ; ഐഫോണിന് ‘മഹാസ്വീകരണമൊരുക്കാന്‍’ റിലയന്‍സ് ജിയോ

ദില്ലി: ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 7 ശ്രേണി സാന്നിധ്യമറിയിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷ കാലയളവില്‍ സൗജന്യ വോയ്സ് കോളുകള്‍, 20 ജിബി ഡാറ്റ, അനിയന്ത്രിത എസ്എംഎസ് ഉള്‍പ്പെടുന്ന 18000 രൂപ വിലമതിക്കുന്ന ഓഫറാണ് റിലയന്‍സ് ജിയോ നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് പ്രകാരം, ജനുവരി ഒന്ന് മുതലാണ് പുത്തന്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയില്‍ നിന്നുമുള്ള ഓഫര്‍ ലഭിച്ച് തുടങ്ങുക. ഡിസംബര്‍ 31 ഓടെയാണ് റിലയന്‍സ് ജിയോ നല്കി വരുന്ന വെല്‍ക്കം പ്ലാനിന്റെ കാലവധി തീരുന്നത്. അതിനാല്‍, റിലയന്‍സ് റീടെയില്‍, ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും ഐഫോണുകളെ സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍, റിലയന്‍സ് ജിയോ കണക്ഷന് ഉപയോഗിക്കുകയാണെങ്കില്‍ നിലവിലെ വെല്‍ക്കം ഓഫര്‍ പ്ലാന്‍ ഡിസംബര്‍ 31 വരെ തീര്‍ത്തും സൗജന്യമായി ലഭിക്കും. തുടര്‍ന്ന് ജനുവരി ഒന്ന് മുതല്‍ 1499 രൂപ പ്ലാനാണ് ഒരു വര്‍ഷക്കാലയളവില്‍ പ്രതിമാസം ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

അനിയന്ത്രിത ലോക്കല്‍, എസ്ടിഡി വോയ്സ് കോളുകള്‍, നാഷണല്‍ റോമിങ്ങ്, 20 ജിബി വരെയുള്ള 4 ജി ഡാറ്റ, അനിയന്ത്രിത രാത്രികാല 4ജി ഡാറ്റ, 40 ജിബി വൈഫൈ ഡാറ്റ, അനിയന്ത്രിത എസ്എംഎസ്, അനിയന്ത്രിത ജിയോ ആപ്പ്സ് എന്നിങ്ങനെയുള്ള ഓഫറുകളാണ് പ്രതിമാസ 1499 രൂപ പ്ലാനില്‍ ജിയോ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ക്കൊപ്പം, ഐഫോണ്‍ 6, ഐഫോണ്‍ 6 plus, ഐഫോണ്‍ 6 s plus , ഐഫോണ്‍ SE മോഡലുകള്‍ക്കും റിലയന്‍സ് ജിയോ ഓഫര്‍ ലഭിക്കും. മറ്റ് നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ 4 ജി സേവന ദാതാവണ് റിലയന്‍സ് ജിയോ. ഇന്ത്യയില്‍ ഐഫോണ്‍ 7 ന്റെ 32 ജിബി, 128 ജിബി, 256 ജിബി മോഡലുകള്‍ക്ക് യഥാക്രമം 60000, 70000, 80000 രൂപ നിരക്കുകളിലാണ് ഇന്ത്യയില്‍ ലഭ്യമാവുക. അതേസമയം, ഉയര്‍ന്ന മോഡലായ ഐഫോണ്‍ 7 plus ന്റെ 32 ജിബി മോഡലിന് ഇന്ത്യയില്‍ 72000 രൂപ നിരക്കില്‍ ലഭ്യമാകുമ്പോള്‍, 128 ജിബി, 256 ജിബി മോഡലുകള്‍ യഥാക്രമം 82000, 92000 രൂപ നിരക്കുകളിലാണ് അവതരിപ്പിക്കുന്നത്.
പുതിയ മോഡലുകളുടെ വരവിന് മുന്നോടിയായി നേരത്തെ, മുന്‍ മോഡലായ ഐഫോണ്‍ 6 s ന് ആപ്പിള്‍ വില കുറച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ 50,000 രൂപ വിലയിലാണ് വിപണിയില്‍ ഐഫോണ്‍ 6 s ലഭിക്കുന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക