‘സമരത്തോട് എതിര്‍പ്പുണ്ട്, പക്ഷെ വിമര്‍ശിക്കേണ്ടതിങ്ങനെയല്ല’; നിരാഹാരസമരത്തെ ട്രോളുന്ന അണികളെ തിരുത്തി അഡ്വ. മുഹമ്മദ് റിയാസ് രംഗത്ത്

അഡ്വ. പി എ മുഹമ്മദ് റിയാസ് (ഫയല്‍)

അഡ്വ. പി എ മുഹമ്മദ് റിയാസ് (ഫയല്‍)

തിരുവനന്തപുരം: അതിര് വിടുന്ന ട്രോളുകള്‍ക്കെതിരെ ശക്തമായ നിലപാടുമായി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. പി എ മുഹമ്മദ് റിയാസ്. പരിഹാസത്തിനും അതിരുകളുണ്ടെന്നത് മറന്ന് കൂടാ എന്ന് അഡ്വ മുഹമ്മദ് റിയാസ് അതിര് വിടുന്ന ട്രോളുകള്‍ക്കെതിരെ തുറന്നടിച്ചു. സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് യുഡിഎഫ് സമര രീതിയോട് വിയോജിപ്പുണ്ടെങ്കിലും സമരത്തെ പരിഹസിച്ചു കൊണ്ടുള്ള ചില ട്രോളുകള്‍ അതിരുവിടുന്നതിനോട് ശക്തമായ അഭിപ്രായവ്യത്യാസമുണ്ടെന്ന് ഫെയ്‌സ്ബുക്കിലൂടെ അഡ്വ പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കുകയായിരുന്നു.

ജനാധിപത്യ സമൂഹത്തില്‍ ട്രോളുകള്‍ ഒരു പരിധിവരെ കുഴപ്പമുള്ളതല്ല, എന്നാല്‍ പരിഹാസത്തിനു അതിരുകള്‍ ഉണ്ടെന്നതു മറന്നു കൂടായെന്നും അഡ്വ പി എ റിയാസ് അറിയിച്ചു. ഷാഫിയും, ഹൈബിയും നിരാഹാരം അവസാനിപ്പിച്ച് നിയമസഭയുടെ പടി ഇറങ്ങി വരുന്ന ഫോട്ടോ യില്‍ യുഡിഎഫിലെ മറ്റൊരു എംഎല്‍എ യുമായി ചേര്‍ത്ത് കൊണ്ടുള്ള ട്രോള്‍ പരിഹാസമെന്നല്ല, അസംബന്ധം എന്നേ പറയാനാകൂവെന്ന് അഡ്വ മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കിലൂടെ തുറന്നടിച്ചു.

നേരത്തെ, നിരാഹാരം അവസാനിപ്പിച്ച യുഡിഎഫ് തീരുമാനത്തെ പരിഹസിച്ച് കൊണ്ട് വ്യാപക ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നത്. നിരാഹാരം അവസാനിപ്പിച്ച് ഇറങ്ങിയ ഹൈബി ഈഡനും ഭാര്യയ്ക്കുമൊപ്പം കെ എം ഷാജിയെ ചേര്‍ത്ത് കൊണ്ടുള്ള ഇടതുപ്രൊഫൈലുകളുടെ ചില കമന്‍റുകള്‍ കടുത്ത വിമര്‍ശനമാണ് നവമാധ്യമങ്ങളില്‍ ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാണ് അണികളെ തിരുത്തി, ഡിവൈഎഫ്ഐ ദേശീയ നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top