സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ നടക്കും; കായികമേള മലപ്പുറത്ത്

kalolsavam

കണ്ണൂര്‍: 57ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ നടക്കും. ജനുവരിയിലാണ് കലോത്സവം നടക്കുക. എന്നാല്‍ തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. എറണാകുളത്ത് ആയിരുന്നു കലോത്സവം നടത്താന്‍ തീരുമാനിച്ചതെങ്കിലും കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം കണക്കിലെടുത്ത് ഇത് മാറ്റുകയായിരുന്നു.

ശാസ്ത്രമേള പാലക്കാട് വെച്ചും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ആലപ്പുഴയിലും നടക്കും. സംസ്ഥാന സ്‌കൂള്‍ കായികമേള മലപ്പുറം തേഞ്ഞിപ്പാലം കാലിക്കറ്റ് സര്‍വകലാശാലയിലും നടക്കും. ഇതിനിടെ കലോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം യുഡിഎഫ് അനുകൂല അധ്യാപക സംഘടനകള്‍ ബഹിഷ്‌കരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top