ഡ്രോപ് ടെസ്റ്റിനായി ഐ ഫോണ്‍ ബുര്‍ജ് ഖലീഫയില്‍ നിന്നും താഴേക്കെറിഞ്ഞു; താഴെ വന്ന് നോക്കിയപ്പോള്‍ ഫോണ്‍ കാണാനില്ല

i-phone

ദുബായ്: പുതിയ മോഡലുകള്‍ വിപണിയിലെത്തുമ്പോള്‍ ഉയരത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു കൊണ്ടുള്ള ഡ്രോപ് ടെസ്റ്റുകള്‍ ടെക്കികള്‍ക്ക് പതിവാണ്. ഉല്‍പന്നത്തിന്റെ ഉറപ്പ് പരിശോധിക്കാനാണത്രെ ഇത്. ഇത് പോലൊരു പരീക്ഷണം അങ്ങ് ബുര്‍ജ് ഖലീഫയിലും നടന്നു. പക്ഷേ ടെസ്റ്റിനായി താഴേക്ക് വലിച്ചെറിഞ്ഞ ഫോണ്‍ പൊട്ടിയോ ഇല്ലയോ എന്ന് പരിശോധിക്കാനെത്തിയപ്പോഴാണ് ടെക്കികള്‍ക്ക് അബദ്ധം മനസ്സിലായത്. ഫോണും കൊണ്ട് ഏതോ വിരുതന്‍ കടന്ന് കളഞ്ഞിരിക്കുന്നു.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നും ഐഫോണ്‍ സെവന്‍ പ്ലസ് ആണ് ഡ്രോപ്പ് ടെസ്റ്റിനായി താഴേക്കിട്ടത്. ബുര്‍ജ് ഖലീഫയുടെ നൂറ്റിനാല്‍പ്പാത്തിയെട്ടാം നിലയില്‍ നിന്നുമായിരുന്നു ഇങ്ങനൊരു പരീക്ഷണം. ഡ്രോപ് ടെസ്റ്റിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

താഴേക്ക് വീണ ഫോണ്‍ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത് നശിച്ചുപോയിരിക്കുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നും ഐഫോണ്‍ താഴെക്ക് വലിച്ചെറിഞ്ഞുകൊണ്ടുള്ള ആ പരീക്ഷണത്തിന് എതിരെ വലിയ വിമര്‍ശങ്ങളാണ് ഉയരുന്നത്.കെട്ടിടത്തിന് താഴെനില്‍ക്കുന്നവര്‍ക്ക് ഫോണ്‍ വീണ് പരുക്ക് പറ്റാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളൊക്കെയും.

പാഴാക്കി കളഞ്ഞ പണത്തെച്ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ വിമര്‍്ശനങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും ഐഫോണ്‍ സെവന്‍ പ്ലസിന്റെ ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള ഡ്രോപ് ടെസ്റ്റ് വീഡിയോ യൂട്യൂബില്‍ ഇരുപത്തിയേഴ് ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top