മരിയ ഷറപ്പോവയുടെ വിലക്ക് 15 മാസമായി വെട്ടിച്ചുരുക്കി

മരിയ ഷറപ്പോവ

മരിയ ഷറപ്പോവ

ലുവാസെന്‍: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ട് വര്‍ഷത്തെ വിലക്ക് വെട്ടിച്ചുരുക്കി. പതിനഞ്ച് മാസത്തേക്കാണ് വിലക്ക് ചുരുക്കിയത്. ലുവാസെന്‍ ആസ്ഥാനമായ കായിക തര്‍ക്ക പരിഹാര കോടതിയാണ് വിധി പുറപ്പെടുവിച്ചത്. താരം ഉത്തേജക മരുന്നിന്റെ ഉപയോഗിച്ചതായി സമ്മതിച്ചതിനാലാണ് വിലക്കില്‍ ഭേദഗതി വരുത്തുന്നതെന്ന് കോടതി പറഞ്ഞു.

നിരോധിത ഉത്തേജക മരുന്നായ മെലഡോണിയം ഉപയോഗിച്ചതായി താരം ലോകത്തിന് മുന്നില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി പത്ത് വര്‍ഷത്തിലധികമായി മെലഡോണ്‍ ഉപയോഗിച്ചിരുന്നതായാണ് താരം സമ്മതിച്ചത്. അന്താരാഷ്ട്ര ഏജന്‍സിയായ വാഡയുടെ നിരോധിത മരുന്നുകളുടെ പട്ടികയിലുള്‍പ്പെടുന്നതാണ് മെലഡോണ്‍. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനായിരുന്നു രണ്ട് വര്‍ഷത്തേക്ക് ഷറപ്പോവയെ വിലക്കിയിരുന്നത്. വിലക്ക് വെട്ടിച്ചുരുക്കപ്പെട്ടതോടെ അടുത്ത വര്‍ഷം പകുതിയോടെ ഷറപ്പോവക്ക് മത്സരരംഗത്തേക്ക് തിരിച്ചെത്താന്‍ കഴിയും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top