തെരുവുനായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

dog
ദില്ലി : തെരുവുനായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. അക്രമകാരികളായ തെരുവ് നായകളേക്കാള്‍ വില കല്‍പ്പിക്കേണ്ടത് മനുഷ്യനുതന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ തെരുവ് നായകളെ കൊന്ന് കെട്ടിത്തൂക്കി ആഘോഷം നടത്തുന്നത് അംഗീകരിക്കാനാകില്ല. ആഘോഷം നടത്തിയ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.

തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. ആലുവ പെരിയാപുരത്ത് തെരുവുനായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി പ്രതിഷേധിച്ചതിന്റെ ചിത്രങ്ങള്‍ മൃഗസ്‌നേഹികളുടെ സംഘടന പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചിത്രങ്ങള്‍ പരിശോധിച്ച ജസ്റ്റീസ് ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് കേരളം തെരുവുനായ്ക്കളെ കൊന്ന് ആഘോഷിക്കുകയാണോയെന്ന് ചോദിച്ചു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമത്തില്‍ വ്യവസ്ഥ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്നാല്‍ ഇത്തരം കാടത്തം അംഗീകരിക്കാന്‍ ആകില്ലെന്ന വ്യക്തമാക്കി.

dogs

കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ രണ്ടുജില്ലകളിലായി 669 തെരുവ് നായ്ക്കളെ കൊന്നതായി പീപ്പിള്‍സ് ഫോര്‍ അനിമല്‍ സുപ്രീംകോടതിയെ അറിയിച്ചു. തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം മൃഗക്ഷേമബോര്‍ഡ് ്‌സുപ്രീംകോടതിക്ക് കൈമാറി. തെരുവുനായ ശല്യം തടയുന്നതിനായി മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top