special page

ഇന്ത്യയില്‍ കുടുങ്ങിയ പാകിസ്താനി പെണ്‍കുട്ടികള്‍ക്ക് ആശ്വാസവുമായി സുഷമ സ്വരാജ്

sushama

സുഷമ സ്വരാജ് (ഇടത്), അലിയ ഹരീര്‍ (വലത്)

ദില്ലി: ഇന്ത്യയില്‍ കുടുങ്ങിയ പാകിസ്താനി പെണ്‍കുട്ടികള്‍ക്ക് ആശ്വാസവുമായി സുഷമ സ്വരാജ്. സെപ്തംബര്‍ 27 ന് ചണ്ഡീഗഡില്‍ നടന്ന ഗ്ലോബല്‍ യൂത്ത് പീസ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പെണ്‍കുട്ടികള്‍ക്കാണ് വിദേശകാര്യമന്ത്രി ആശ്വാസ വാക്കുകളുമായെത്തിയത്.

പാകിസ്താന് നേരയുണ്ടായ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ 19 പെണ്‍കുട്ടികള്‍ അടങ്ങിയ സംഘത്തിന്റെ മടക്ക യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.ഇന്നായിരുന്നു (ഒക്ടോബര്‍ 4) ഇവരുടെ മടക്ക യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാക്-ഇന്ത്യ പോര് മുറുകിയ സാഹചര്യത്തില്‍ ഇവര്‍ക്ക് എന്ന് തിരികെ മടങ്ങാന്‍ സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനിടെ ഇവരുടെ മടക്കയാത്രയ്ക്കു വേണ്ടി മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലത്തുകയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച 19 അംഗ സംഘത്തില്‍പ്പെട്ട പെണ്‍കുട്ടി അലിയ ഹരീര്‍ സുഷമ സ്വാരാജുമായി സംസാരിച്ചിരുന്നു. ഇത് വിവരിച്ചുകൊണ്ട് അലിയ ട്വീറ്റ് ചെയ്തിരുന്നു. തങ്ങളെ സുരക്ഷിതമായി എത്തിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നായിരുന്നു അലിയ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ട്വീറ്റ് എത്തിയത്. പെണ്‍മക്കള്‍ക്ക് അതിര്‍ത്തിയില്ലെന്നും അവര്‍ എല്ലാവരുടേതുമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top