അന്ധ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഒപ്പം’ പ്രദര്‍ശിപ്പിച്ചു

oppam

പെരിന്തല്‍മണ്ണ: ഉള്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ‘ഒപ്പം’ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ അന്ധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍. മോഹന്‍ലാല്‍ മുഴുനീള അന്ധ കഥാപാത്രമായി എത്തുന്ന ചിത്രം മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെയും വീവണ്‍ ചാരിറ്റബിള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്.

മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാര്‍ പഠിക്കുന്ന നാല് സ്‌കൂളുകളില്‍ നിന്നായി 150 ഓളം കുട്ടികളാണ് ചിത്രം കാണാന്‍ പെരിന്തല്‍മണ്ണ വിസ്മയ തീയ്യറ്ററിലെത്തിയത്. ചിത്രത്തിലെ ഓരോ രംഗങ്ങളും വിദ്യാര്‍ത്ഥികള്‍ നന്നായി ആസ്വദിച്ചു. കാഴ്ചയില്ലെങ്കിലും ഉള്‍ക്കാഴ്ചയിലൂടെ ദൃശ്യാനുഭവവും ശബ്ദത്തിലൂടെ ഉദ്വേഗ നിമിഷങ്ങളും തങ്ങള്‍ തിരിച്ചറിഞ്ഞെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്റെയും വീവണ്‍ ചാരിറ്റബിള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശനം ഒരുക്കിയത്. മോഹന്‍ലാല്‍ ആദ്യമായി മുഴുനീള അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top