വുഹാൻ ഓപ്പണ്‍ : സാനിയ-ബാർബോറ സഖ്യം ഫൈനലിൽ തോറ്റു

sania

സാനിയ മിർസ- ബാർബോറ സ്ട്രൈകോവ (ഫയൽ ചിത്രം)

വുഹാന്‍: ഡബിള്‍സില്‍ സാനിയയുടെ കുതിപ്പിന് വിരാമം. വുഹാന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ സാനിയ- ബാര്‍ബോറ സ്‌ട്രൈക്കോവ സഖ്യത്തിന് തോല്‍വി. ഇതോടെ ഇന്ത്യ-ചെക്ക് റിപബ്ലിക്ക് താരങ്ങളുടെ മൂന്നാം കിരീടം എന്ന മോഹമാണ് പൊലിഞ്ഞത്.

ബെത്താനി മാറ്റേക്- സാന്റ്‌സ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍ 1-6, 3-6. മൂന്നാം സീഡായ ഇരുവരും മൂന്നാം കിരീടം ലക്ഷ്യമിട്ടായിരുന്നു വുഹാന്‍ ഓപ്പണ്‍ ഫൈനലിനിറങ്ങിയത്. സിന്‍സിനാറ്റി ഓപ്പണിലും, പാന്‍ പസഫിക് ഓപ്പണിലും നേടിയ വിജയം സഖ്യത്തിന് ആവര്‍ത്തിക്കാനായില്ല.

ഒരുമണിക്കൂറോളം മാത്രമേ മത്സരം നീണ്ടുനിന്നുള്ളൂ. ലഭിച്ച 32 സെര്‍വ്വുകളില്‍ 14 പോയിന്റ് മാത്രമെ നേടാനായുള്ളൂ എന്നത് തോല്‍വിയുടെ ആഴം വ്യക്തമാക്കുന്നു. നേരത്തെ ചൈനീസ് തായ്‌പേയുടെ ഡുവോ ഹാവോ-യങ് ജാന്‍ ചാന്‍ സഖ്യത്തെ കീഴടക്കിയാണ് സാനിയ-സ്‌ട്രൈകോവ സഖ്യം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top