ഗാലക്‌സി നോട്ട് 7ന് പച്ചക്കൊടി; നോട്ട് 7ന് മേലുള്ള നിരോധനം ഡിജിസിഎ പിന്‍വലിച്ചു

samsung

സാംസങ്ങ് ഗാലക്‌സി നോട്ട് 7

ദില്ലി: സാംസങ്ങ് ഇനി ഒരല്പം ആശ്വസിക്കാം. സാംസങ്ങ് ഗാലക്‌സി നോട്ട് 7 ന് മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. 2016 സെപ്റ്റംബര്‍ 15 ന് ശേഷമുള്ള സാംസങ്ങ് ഗാലക്‌സി നോട്ട് 7 മോഡലുകളെ ഇനി വിമാനയാത്രകളില്‍ ഉപയോഗിക്കാമെന്നാണ് ഡിജിസിഎയുടെ പുതിയ നിര്‍ദ്ദേശം.

ഡിജിസിഎയുടെ നിര്‍ദ്ദേശത്തെ സാംസങ്ങിന്റെ ഔദ്യോഗിക വക്താവാണ് സ്ഥിരീകരിച്ചത്. വിമാന യാത്രകളില്‍ നേരത്തെ സാംസങ്ങ് ഗാലക്‌സി നോട്ട് 7 ന്മേല്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരിക്കുന്നു എന്നും 2016 സെപ്റ്റംബര്‍ 15 ന് ശേഷമുള്ള ഗാലക്‌സി നോട്ട് 7 മോഡലുകളെ ഇനി മുതല്‍ ഇന്ത്യന്‍ വിമാന യാത്രകളില്‍ ഉപയോഗിക്കാമെന്നും സാംസങ്ങ് ഔദ്യോഗിക പ്രസ്താവന കുറിപ്പിലൂടെ അറിയിച്ചു.

ഗാലക്‌സി നോട്ട് 7 ന് മേല്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരിക്കുന്ന സാഹചര്യത്തിലും വിമാന കമ്പനികള്‍ നോട്ട് 7 നെ അനുവദിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

samsung-2

ഗ്രീന്‍ ബാറ്ററി എെക്കണോട് കൂടിയ പുതിയ സാംസങ്ങ് ഗാലക്സി നോട്ട് 7

‘ഗ്രീന്‍ ബാറ്ററി ഐക്കണോട്’ (green battery icon) കൂടിയുള്ള ഗാലക്‌സി നോട്ട് 7 മോഡലുകളെയാണ് ഡിജിസിഎ അനുവദിച്ചിരിക്കുന്നത്. ഇത്തരം മോഡലുകള്‍ വിമാനയാത്രകളില്‍ ഉപയോഗിക്കുന്നതും ചാര്‍ജ്ജ് ചെയ്യുന്നതും സുരക്ഷിതമാണെന്ന് നേരത്തെ സാംസങ്ങ് വ്യക്തമാക്കിയിരുന്നു.  അനിഷ്ട സംഭവങ്ങളെ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഗാലക്‌സി നോട്ട് 7 മോഡലുകളെ സാംസങ്ങ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. പുതിയ സുരക്ഷിത മോഡലുകളെ ഉടന്‍ ഇന്ത്യന്‍ വിപണയിലെത്തിക്കുമെന്ന് സാംസങ്ങ് അറിയിച്ചതിന് പിന്നാലെയാണ് ഡിജിസിഎയുടെ പുതിയ നിര്‍ദ്ദേശം.

അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കും, വിമാനയാത്രക്കാര്‍ക്കും, വിമാന കമ്പനികള്‍ക്കും നേരിട്ട ബുദ്ധിമുട്ടില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് സാംസങ്ങ് എന്നും മുന്‍ഗണന നല്‍കുന്നത് എന്നും സാംസങ്ങ് ഇന്ത്യ വക്താവ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top