‘മലയാളം പോലുമറിയാത്ത കണ്ട്രി ഫെലോസ്’; പാക്‌സേനയുടെ പിആര്‍ മേധാവിയുടെ നെഞ്ചത്ത് മലയാളികളുടെ പൊങ്കാല

പൊങ്കാലകളില്‍ ചിലത്

പൊങ്കാലകളില്‍ ചിലത്

അതിര്‍ത്തിയില്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മലയാളികള്‍ ദേശസ്‌നേഹം ഫെയ്‌സ്ബുക്കില്‍ പ്രകടിപ്പിച്ച് തകര്‍ക്കുകയാണ്. എന്നാലും ആരെയെങ്കിലും പഞ്ഞിക്കിടാതെ ഒരു സുഖവുമില്ലെന്നായി ചിലര്‍. അങ്ങനെ മലയാളികളും യുദ്ധം ആരംഭിച്ചു. മറ്റെവിടെയുമല്ല, പാക്കിസ്ഥാന്റെ സേനയുടെ പിആര്‍ മേധാവി ജനറല്‍ അസിം ബജ്വയുടെ ഫെയ്‌സ്ബുക്ക് പേജിലായിരുന്നു മലയാളികളുടെ പൊങ്കാല സമര്‍പ്പണം. ഇന്ത്യയുടെ അവകാശവാദം പൊള്ളയാണെന്നും, നിയന്ത്രണരേഖ ഇന്ത്യ കടന്നില്ലെന്നും പറയുന്ന വീഡിയോ പോസ്റ്റ് ചെയ്‌തെന്ന കുറ്റത്തിനാണ് പൊങ്കാലയാകെ ഈ ഐഎസ്പിആര്‍ ഡയറക്ടര്‍ ജനറല്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ഒരു രാജ്യത്തിന്റെ മുതിര്‍ന്ന സൈനികനാണെന്ന് പോലും നോക്കാതെ മുട്ടന്‍ തെറിയാണ് മലയാളികള്‍ വിളിക്കുന്നത്. മലയാളികളെക്കുറിച്ച് അറിയില്ലെങ്കില്‍ ശരപ്പോവയോട് ചോദിക്കാനും ചിലര്‍ നിര്‍ദേശിക്കുന്നു. ശക്തമായ ട്രോളുകളും മലയാളികള്‍ പേജില്‍ ചൊരിയുന്നുണ്ട്. ഭൂരിപക്ഷം കമന്റുകളും മലയാളത്തിലാമെന്നതാണ് ഏറ്റവും വലിയ തമാശ.

comments-ponkala

പൊങ്കാലത്തിരക്കിലെ ചില കമന്‍റുകള്‍

ശിഗി വില്ലിയെന്ന പ്രൊഫൈല്‍ ചെയ്ത കമന്റ് ഇങ്ങനെ. ‘മലയാളം അറിയാത്ത തെണ്ടി പാകിസ്ഥാനികള്‍ സ്‌കൂളില്‍ പോകാന്‍ വിട്ട സമയത്ത് ബോംബ് ഉണ്ടാക്കി നടക്കുമ്പോ ആലോചിക്കണം. ആ വാര്‍ ആന്‍ഡ് ലവ് സിനിമയിലും കുരുക്ഷേത്രയിലുമൊക്കെ എത്ര നന്നയിട്ടട അവന്മാര്‍ മലയാളം പറയുന്നേ. പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം കണ്ട്രി ഫെലോസ്’ ഇതുപോലെയാണ് മലയാളികളുടെ എല്ലാ കമന്റും. ഇനിയുമുണ്ട് രസകരമായ കമന്റുകള്‍.”ഒരു പൂ മാത്രം ചോദിച്ചു… ഒരു പൂക്കാലം നീ തന്നു…ശ്രോതാക്കളെ, ആകാശവാണിയില്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ ഗാനം അവശ്യപ്പെട്ടത് പാകിസ്ഥാനില്‍ നിന്ന് നവാസ് ഷെരീഫും സുഹൃത്തുക്കളും…“ഇങ്ങനെ പോകുന്നു മലയാളികളുടെ കലാപരിപാടികള്‍.ചിലര്‍ ഉപദേശിക്കുന്നത് മോഹര്‍തരാറിനോട് തരൂരിന്റെ നാട്ടുകാരെക്കുറിച്ച് ചോദിച്ച് നോക്കാനാണ്‌.

comments

പൊങ്കാലത്തിരക്കിലെ ചില കമന്‍റുകള്‍

പൊങ്കാലയിലേറെയും നിറഞ്ഞുനിന്നത് വിനയന്‍ ചിത്രമായ വാര്‍ ആന്റ് ലവ് ആയിരുന്നു. ഇങ്ങനെയൊക്കെയുള്ള കമന്റുകള്‍ കണ്ട് ഇന്നുതന്നെ പാകിസ്ഥാനി സൈനികര്‍ വാര്‍ ആന്റ് ലവ് സിനിമ കാണുമെന്നായി അപ്പോളൊരാളുടെ കമന്റ്. ഉടന്‍ തന്നെ വന്നു മറുപടിയും. അങ്ങനെയെങ്കില്‍ പാക് സൈനികര്‍ സ്വയം വെടിവെച്ച് മരിക്കുമെന്നായിരുന്നു മലയാളിയുടെ മറുപടി. അങ്ങനെ ‘നൈസിയി’ വിനയനിട്ടും പൊട്ടിക്കുന്നുണ്ട് ചില ട്രോളുകള്‍.

എന്തായാലും ഓണത്തെ തൊട്ടുകളിച്ച അമിത്ഷായ്ക്ക് ശേഷമിതാ മലയാളിയുടെ പൊങ്കാലയിരയായിരിക്കുന്നത് പാക്കിസ്താന്‍ ഐഎസ്പിആറിന്റെ ഈ ഡയറക്ടര്‍ ജനറലാണ്. എന്തായാലും അതിര്‍ത്തിയില്‍ തോക്ക് കൊണ്ട് സൈന്യം പോരടിക്കുമ്പോള്‍, പാക് സൈന്യത്തിന്റെ പ്രധാനപ്പെട്ട മേധാവികളിലൊരാളെ പൊങ്കാല കൊണ്ട് മൂടുകയാണ് മലയാളികള്‍. കമന്റുകളെല്ലാം മലയാളത്തില്‍, അതും നല്ല തെറികളും ആക്ഷേപവും. മലയാളിയുടെ പ്രയത്‌നത്താല്‍ ഈ പേജ് ചുരുക്കത്തില്‍ ഒരു മലയാളി പേജായി മാറിയെന്നതാണ് സത്യം. എന്തായാലും ആ മേധാവി ഉടന്‍ മലയാളം പഠിക്കുമെന്നുറപ്പ്‌

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top