സൈനീകാക്രമണം; സെന്‍സെക്സ് 572 പോയിന്റ് ഇടിഞ്ഞു
മുബൈ: പാക് അധീന കശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ഓഹരി സൂചികകള്‍ കൂപ്പുകുത്തി. സെന്‍സെക്സ് 572 പോയിന്റ് ഇടിവ് രേഖപ്പെടുത്തി 27,719ലും നിഫ്റ്റി 151 പോയിന്റ് ഇടിഞ്ഞ് 8558ലുമെത്തി. സൈന്യം വിവരം പുറപ്പെടുവിപ്പിച്ചതിന് മുന്‍പ് 180 പോയിന്റ് നേട്ടം സെന്‍സസ് രേഖപ്പെടുത്തിയിരുന്നു.
പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതായി മിലിട്ടറി ഓപ്പറേഷന് ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് ഓഹരി സൂചികകള്‍ കൂപ്പുകുത്തി തുടങ്ങിയത്.

രാവിലെ 144 പോയന്റ് നേട്ടത്തോടെയാണ് സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയില്‍ 432 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 2090 ഓഹരികള്‍ നഷ്ടത്തിലാണ്.
രൂപ 46 പൈസ ഇടിവില്‍ 66.91 എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം. ബ്രെക്സിറ്റ് ഫലത്തിനു ശേഷം രൂപ നേരിടുന്ന ഏറ്റവും വലിയ ഇടിവാണ് ഇത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക