ഉറിയിൽ പൊലിഞ്ഞ ജീവനുകൾ വെറുതെയാവില്ല; പാകിസ്താനെ നേരിടാൻ തയ്യാറെന്ന് ശ്രീജേഷ്

പിആർ ശ്രീജേഷ്(ഫയൽ ചിത്രം)
ബംഗലൂരു: അതിര്‍ത്തിയില്‍ പൊലിഞ്ഞ 18 ഇന്ത്യന്‍ സൈനികരുടെ ജീവനുകള്‍ വെറുതെയാവില്ലെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പിആര്‍ ശ്രീജേഷ്. അടുത്ത മാസം പാകിസ്താനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കുന്നില്ലെന്നും ശ്രീജേഷ് പറഞ്ഞു. പാകിസ്താനെതിരെ അടുത്ത മാസം മലേഷ്യയിലാണ് മത്സരം. ഏഷ്യയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒക്ടോബര്‍ 23-നാണ് ഇന്ത്യ-പാകിസ്താന് പോരാട്ടം.
കളിക്കളത്തിലെ ഇന്ത്യ-പാക് പോരാട്ടം എന്നും ആവേശത്തോടെയാണ് കാണികള്‍ സ്വീകരിച്ചിട്ടുള്ളത്. എന്തു വില കൊടുത്തും മത്സരം ഞങ്ങള്‍ ജയിക്കും. രാജ്യത്തിന് വേണ്ടി ജീവന് ബലി നല്കിയ സൈനികരെ ഒരിക്കലും ഞങ്ങള്‍ നിരാശപ്പെടുത്തില്ല, ശ്രീജേഷ് പറഞ്ഞു.

ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് വഷളായ ഇന്ത്യ-പാകിസ്താന് സൗഹൃദത്തെക്കുറിച്ച് എടുത്ത് പറയാതെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. വളരെ താഴ്ന്ന തരത്തിലുള്ള പ്രകടനമാണ് പാക് ടീം ഇപ്പോള്‍ നടത്തുന്നതെന്നും, ഇക്കാരണത്താല്‍ അവരെ വിലയിരുത്താനാവില്ലെന്നും,ഏതു സമയത്തും തിരിച്ചു വരാനുള്ള കരുത്ത് പാകിസ്താന് ടീമിനുണ്ടെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.
റിയോ ഒളിമ്പിക്സിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളാണ് പുരുഷ ഹോക്കി ടീം നേരിടേണ്ടി വന്നത്. എന്നാല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്താനാവുമെന്ന ഉറച്ച വിശ്വാസം തനിക്കും ടീമിനുമുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക