നാഗചൈതന്യയുമായുള്ള വിവാഹം: സാമന്ത മതം മാറിയെന്ന് റിപ്പോര്‍ട്ടുകള്‍

samantha-and-naga-chaithanya

നാഗചൈതന്യ-സാമന്ത

ഹൈദരാബാദ്: തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി സാമന്ത റൂത്ത് പ്രഭു മതം മാറിയതായി റിപ്പോര്‍ട്ട്. തെലുങ്കിലെ യുവനടന്‍ നാഗചൈതന്യയുമായുള്ള വിവാഹത്തോടനുബന്ധിച്ചാണ് സാമന്ത മതം മാറിയതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഗചൈതന്യയും സാമന്തയും ഏറെ നാളായി തെന്നിന്ത്യയാകെ ഉറ്റുനോക്കുന്ന രണ്ട് താരങ്ങളാണ്. ഇരുവരും പ്രണയത്തിലായതു മുതല്‍ വാര്‍ത്തകള്‍ക്കും ഒട്ടും പഞ്ഞമില്ലായിരുന്നു. വിവാഹത്തില്‍ വരെ എത്തിനില്‍ക്കുന്ന ഇവരുടെ ബന്ധത്തിന് ഇപ്പോള്‍ പുതുമാനം നല്‍കിയിരിക്കുകയാണ് തെലുങ്കുദേശം.

ക്രിസ്തുമത വിശ്വാസിയായ സാമന്ത നാഗചൈതന്യയെ വിവാഹം കഴിക്കാനായി ഹിന്ദുമതം സ്വീകരിച്ചതായാണ് തെലുങ്ക് മാധ്യമങ്ങള്‍ പാടിനടക്കുന്നത്. നാഗചൈതന്യയുടെ വസതിയില്‍ വച്ച് നടന്ന ഒരു പൂജയുടെ ഫോട്ടോകളാണ് ഇവര്‍ ഇതിനായി കാണിക്കുന്ന തെളിവ്. എന്നാല്‍ ഇത് വിവാഹതീയതി നിശ്ചയിക്കാനുളള പൂജയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

പക്ഷേ സാമന്തയുടെ മതംമാറ്റം സംബന്ധിച്ച് യാതൊരു പ്രതികരണവും ഇതുവരെ വന്നിട്ടില്ല. നേരത്തെ ഇവരുടെ വിവാഹം രണ്ട് മതാചാര പ്രകാരവും നടത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. തെലുങ്കിലേയും തമിഴിലേയും മുന്‍നിര നായികനടിയായിരുന്ന സാമന്ത കുറച്ചുനാളുകളായി ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. ഇതും നാഗചൈതന്യയുമായുള്ള വിവാഹത്തിന്റെ മുന്നൊരുക്കമായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്.

എന്നാല്‍ ഇപ്പോള്‍ ചേതന്‍ ഭഗതിന്റെ ടു സ്‌റ്റേറ്റ്സിന്റെ തെലുങ്ക് റിമേക്കില്‍ ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഏതായാലും വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമൊക്കെ വിരാമമിട്ട് സാമന്ത-നാഗചൈതന്യ ജോഡി വേഗം വിവാഹിതരാകട്ടേയെന്ന് ആശംസിക്കുകയാണ് ആരാധകര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top