സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘര്‍ഷ പരമ്പര; കെഎസ് യു പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിന്റെ ലാത്തി ചാര്‍ജ്

ksuതിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നിലും എംജി റോഡിലും ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

സഭയില്‍ സ്വാശ്രയ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയം നല്‍കിയതിനു തുടര്‍ന്നാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘര്‍ഷം ആരംഭിച്ചത്. പൊലീസിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അഞ്ച് ശതമാനം സംവരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ സമരം നടത്തിയത്. സ്വകാര്യ മാനേജ്‌മെന്റുകളുമായുള്ള സ്വാശ്രയ കരാര്‍ റദ്ദാക്കുക, ഫീസ് വര്‍ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. നൂറു കണക്കിന് പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. കെഎസ്യുവിന്റെ സമരം പൊലീസ് തടഞ്ഞതിനു പിന്നാലെ കഴിഞ്ഞ ഏഴു ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും സമരത്തില്‍ ചേര്‍ന്നു. ഇതോടെയാണ് സംഘര്‍ഷം രൂക്ഷമാകാന്‍ കാരണമായത്.

പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നാണ് പൊലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തത്. ലാത്തിചാര്‍ജ്ജില്‍ അഞ്ചോളം കെഎസ് യു പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് ഏതാനും പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയാണ്.

ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ടെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയിട്ടില്ല. പ്രവര്‍ത്തകര്‍ ഇപ്പോള്‍ സമരപന്തലില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് എംജി റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top