ജിയോയില്‍ നിന്നും കണക്ട് ചെയ്യാതെ പോയത് 10 കോടി കോളുകള്‍; മറ്റ് നെറ്റ്വര്‍ക്കുകളെ പഴിചാരി ജിയോ

jio-call-drop

ദില്ലി: റിലയന്‍സ് ജിയോയുടെ കോളുകള്‍ മറ്റ് നെറ്റ്‌വര്‍ക്കുകളുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന ആരോപണവുമായി വീണ്ടും റിലയന്‍സ് ജിയോ. ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ ഒത്തു തീര്‍പ്പില്‍ എത്തി എന്ന് വാദിക്കുമ്പോളും റിലയന്‍സ് ജിയോയില്‍ നിന്നുമുള്ള 10 കോടി കോളുകളാണ് കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളിലായി കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയതെന്ന് റിലയന്‍സ് ജിയോ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.

4000 മുതല്‍ 5000 പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ ആവശ്യമുള്ളിടത്ത് വിവിധ നെറ്റ്‌വര്‍ക്കുകള്‍ കുറഞ്ഞ തോതിലാണ് പോയിന്റുകള്‍ പ്രദാനം ചെയുന്നതെന്ന് റിലയന്‍സ് ജിയോ ഒൗദ്യോഗിക കുറിപ്പിലൂടെ പ്രസ്താവിക്കുന്നു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ നെറ്റ്‌വര്‍ക്കുകള്‍ യഥാക്രമം, 2000, 1500, 1600 പോയിന്റുകള്‍ മാത്രമാണ് നല്‍കി വരുന്നതെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ടെലികോം വമ്പന്മാരായ എയര്‍ടെലുമായും, വോഡഫോണുമായും, ഐഡിയയുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി സമവാക്യങ്ങള്‍ കണ്ടെത്തിയിട്ടും, കഴിഞ്ഞ പതിനഞ്ച് ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഫലത്തില്‍ ആവശ്യപ്പെട്ട പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ ലഭിക്കുന്നില്ലെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി.

റിലയന്‍സ് ജിയോയ്ക്ക് ആവശ്യമായ പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ലഭ്യമാക്കാത്തത്, കരുതി കൂട്ടിയുള്ള നീക്കമാണെന്നും, വിപണിയില്‍ റിലയന്‍സ് ജിയോയുടെ വരവിനെ എയര്‍ടെലും, വോഡഫോണും, ഐഡിയയും ഭയക്കുന്നു എന്നും റിലയന്‍സ് ജിയോ അധികൃതര്‍ കൂട്ടിചേര്‍ത്തു. റിലയന്‍സ് ജിയോയുടെ വരവോടെ ടെലികോം വിപണി ഉണര്‍ന്നെങ്കിലും അനാരോഗ്യകരമായ മത്സരങ്ങള്‍ ടെലികോം കമ്പനികള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരികയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top