പ്രണയം ആഘോഷമാക്കി യേ ദില്‍ ഹേ മുഷ്‌കില്‍; ട്രെയിലര്‍

ae-dil

ചിത്രത്തിലെ രംഗങ്ങള്‍‌

സ്റ്റുഡന്റ് ഓഫ് ദി ഇയറിനു ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു. ഐശ്വര്യാ റായ് ബച്ചനും രണ്‍ബീര്‍ കപൂറും അനുഷ്‌ക്ക ശര്‍മ്മയും ഫവാദ് ഖാനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രണയവും പ്രണയനൈരാശ്യവും പ്രമേയമാകുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

സരബ്ജീത്ത് സിംഗിന് ശേഷം ഐശ്വര്യാ റായ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ താരത്തിന്റെ ത്രസിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് ഹൈലൈറ്റ്. ധര്‍മ്മാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹീരു യാഷ് ജോഹറും കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തമാസം 28-ന് ചിത്രം തീയറ്ററുകളിലെത്തും.

അതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ ഐശ്വര്യ പങ്കെടുക്കില്ലെന്ന വാര്‍ത്ത ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. മകള്‍ ആരാധ്യയുടെ കൂടെ സമയം ചെലവിടുന്നതിനായാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ആഷ് അറിയിച്ചിരിക്കുന്നത്. മകളെ തനിച്ചാക്കി ദീര്‍ഘനേരം എവിടെയും പോകാന്‍ ഐശ്വര്യക്ക് താത്പര്യമില്ല. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് ഇക്കാര്യം കരണ്‍ ജോഹറിനെ അറിയിച്ചിരുന്നുവെന്നും ആ നിബന്ധനയനുസരിച്ചാണ് ഐശ്വര്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.

ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തു വന്നതു മുതല്‍ വിവാദങ്ങളും ആരംഭിച്ചിരുന്നു. ഐശ്വര്യയും രണ്‍ബീറും ഇഴുകിചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ കണ്ട് അമിതാഭ് ബച്ചന്‍ ചോദ്യം ചെയ്തുവെന്നും ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കരണ്‍ ജോഹറിനോട് ആവശ്യപ്പെട്ടതായുമുള്ള വാര്‍ത്തകള്‍ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐശ്വര്യയുടെ ചിത്രവുമായി ബന്ധപ്പെട്ട് അമിതാഭോ അഭിഷേകോ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് ഐശ്വര്യ വിട്ടു നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top