ഒപ്പത്തിലെ പഞ്ചാബി ഗാനമെത്തി; വീഡിയോ

oppam

ഗാനത്തിലെ ഒരു രംഗം

തീയറ്ററുകളില്‍ തകര്‍ത്തോടുന്ന മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിലെ പുതിയൊരു ഗാനം കൂടി പുറത്തിറങ്ങി. ചിത്രത്തിലെ ഏറ്റവും ആകര്‍ഷണീയമായ പഞ്ചാബി ഗാനമായ പല നാളായ് എന്ന പാട്ടാണ് പുറത്തു വന്നിരിക്കുന്നത്. എംജി ശ്രീകുമാര്‍, നജീം അര്‍ഷാദ്, അന്‍വര്‍ സാദത്ത്, വിപിന്‍ സേവ്യര്‍, ബിബി മാത്യു, എംപി ഗിരീഷ് കുമാര്‍, ഹരിത ബാലകൃഷ്ണന്‍, ഷാരോണ്‍ ജോസഫ്, അപെയ്‌ന എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജിം, ബേബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ഡോ. മധു വാസുദേവനാണ് വരികളെഴുതിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ മിനുങ്ങും മിന്നാമിനുങ്ങേ, ചിന്നമ്മാ എന്നീ ഗാനങ്ങള്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിരിക്കുന്ന ഒപ്പം ഹാസ്യത്തിന്റെ പതിവുപാത വിട്ട് സസ്‌പെന്‍സ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അന്ധകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിമലാ രാമനും അനുശ്രീയുമാണ് നായികമാരായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top